Image

മിസോറാമില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 മരണം

Published on 21 July, 2012
മിസോറാമില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 മരണം
ഐസ്വാള്‍: മിസോറാമില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഒരു മണിയോടെ ഐസ്വാളില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ കീഫാംഗ് ഗ്രാമത്തിലാണ് അപകടം. 17 പേര്‍ സംഭവസ്ഥലത്തും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരെ ഐസ്വാള്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക