ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബാബാ രാംദേവ്
Published on 20 July, 2012
ഇന്‍ഡോര്‍: ഒരിക്കലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് താന്‍
പ്രതിജ്ഞ എടുത്തിട്ടുണ്ടെന്ന് യോഗാ ഗുരു ബാബാ രാംദേവ്. ഇത് തന്റെ ഭീഷ്മ
പ്രതിജ്ഞയാണെന്നും രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു. കിംഗ് മേക്കറാവാനാണോ
ശ്രമിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇക്കാര്യം താന്‍ തന്നെ
പറഞ്ഞാല്‍ അത് പുതിയ വിവാദത്തിന് കാരണമാകുമെന്നായിരുന്നു രാംദേവിന്റെ
മറുപടി.
കോണ്‍ഗ്രസിലും സര്‍ക്കാരിലും കൂടുതല്‍ സജീവമാവുമെന്ന രാഹുല്‍ ഗാന്ധിയുടെ
പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ രാംദേവ് ശക്തമായ ലോക്പാല്‍
നടപ്പാക്കാനും വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കളളപ്പണം
തിരിച്ചുകൊണ്ടുവരാനുമാണ് 'രാജകുമാരന്' ശ്രമിക്കേണ്ടതെന്നും വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല