Image

ലോക ആരോഗ്യ സംഘടയുടെ ഡോക്ടര്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു

Published on 20 July, 2012
ലോക ആരോഗ്യ സംഘടയുടെ ഡോക്ടര്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തില്‍ അജ്ഞാതന്റെ വെടിയേറ്റ് ലോക ആരോഗ്യ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ കൊല്ലപ്പെട്ടു. ഇസഹാഖ് ഖാകര്‍ എന്നയാളാണ് മരിച്ചത്. സംഭവത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫ് ശക്തമായി അപലപിച്ചു. മതത്തിനും രാജ്യത്തിനും മനുഷ്യര്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്നവരാണ് കൊലയ്ക്ക് പിന്നിലെന്നും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി സിന്ധ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 17-ന് യുഎന്‍ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക