Image

സിറിയയിലെ സുരക്ഷ തലവനും മരിച്ചു

Published on 20 July, 2012
സിറിയയിലെ സുരക്ഷ തലവനും മരിച്ചു
ഡമാസ്കസ്: സിറിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ സുരക്ഷാ തലവന്‍ ഹിഷാം ഇക്തിയര്‍ മരിച്ചു. നാഷനല്‍ സെക്യൂരിറ്റി ബ്യൂറോയില്‍ ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ പ്രമുഖനാണ് ഇദ്ദേഹം. പ്രതിരോധ മന്ത്രിയും ഉപമന്ത്രിയും ഉള്‍പ്പെടെ, ബാഷര്‍ അല്‍ ആസാദ് ഭരണകൂടത്തിലെ മൂന്നു പേര്‍ ആക്രമണത്തില്‍ മരിച്ചിരുന്നു. അതിനിടെ രാജ്യത്ത് വിമതരും സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കുകയാണ്. തലസ്ഥാനത്തുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സൈന്യം തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്. വിമതസേനയുടെ നിയന്ത്രണത്തിലായിരുന്ന പല പ്രദേശങ്ങളും സൈന്യം തിരിച്ചുപിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക