Image

ഇംഗ്ളണ്ട് 385ന് പുറത്ത്; ദക്ഷിണാഫ്രിക്ക പൊരുതുന്നു

Published on 20 July, 2012
ഇംഗ്ളണ്ട് 385ന് പുറത്ത്; ദക്ഷിണാഫ്രിക്ക പൊരുതുന്നു
ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റില്‍ ഇംഗ്ളണ്ട് 385നു പുറത്ത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കാ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 86/1 എന്ന നിലയിലാണ്. ഇംഗ്ളണ്ടിനു വേണ്ടി അലിസ്റ്റര്‍ കുക്ക് 115 റണ്‍സ്് നേടി. വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ 60 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മോര്‍ണി മോര്‍ക്കല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അല്‍വീരോ പീറ്റേഴ്സണിന്റെ (0) വിക്കറ്റാണു നഷ്ടമായത്. കളിനിര്‍ത്തുമ്പോള്‍ ഗ്രയിം സ്മിത്ത് (37), ഹാഷിം ആംല (47) എന്നിവരാണ് ക്രീസില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക