Image

റിക്കാര്‍ഡ്‌ സൃഷ്‌ടിക്കാന്‍ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 July, 2012
റിക്കാര്‍ഡ്‌ സൃഷ്‌ടിക്കാന്‍ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളികള്‍
സ്റ്റാറ്റന്‍ഐലന്റ്‌: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളികള്‍ എപ്പോഴും എവിടേയും നേട്ടങ്ങള്‍ കൊയ്‌തെടുക്കാനുള്ള അവസരങ്ങള്‍ പാഴാക്കാറില്ല. ഇപ്പോഴിതാ ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ കാര്‍ണിവല്‍ ഗ്ലോറിയയില്‍ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനില്‍ 150-ല്‍പ്പരം രജിസ്‌ട്രേഷനുകളുമായി സ്റ്റാറ്റന്‍ഐലന്റ്‌ മുന്നില്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട സ്റ്റാറ്റന്‍ഏലന്റ്‌, ന്യൂയോര്‍ക്കിലെ അഞ്ച്‌ ബോറോകളില്‍ ഒന്നാണ്‌. കിഴക്ക്‌ ബ്രൂക്ക്‌ലിനും, പടിഞ്ഞാറ്‌ ന്യൂജേഴ്‌സിയും, വടക്ക്‌ ലോക തലസ്ഥാനമായ മന്‍ഹാട്ടനും അതിര്‌ തിരിക്കുന്ന സ്റ്റാറ്റന്‍ ഐലന്റിലേക്ക്‌ മലയാളികളുടെ കുടിയേറ്റം ആരംഭിക്കുന്നത്‌ 1960-കളുടെ ആരംഭത്തിലാണ്‌. സ്വാതന്ത്ര്യത്തിന്റെ കഥ പറയുന്ന സ്റ്റാച്യൂ ഓഫ്‌ ലിബര്‍ട്ടിയിലേക്കും, ലോക സാമ്പത്തിക കേന്ദ്രമായ വാള്‍ സ്‌ട്രീറ്റിലേക്കും, 9/11 -ന്റെ സ്‌മാരകമായി തലയെടുപ്പോടെ നില്‍ക്കുന്ന ഫ്രീഡം ടവറിലേക്കും സ്റ്റാറ്റന്‍ ഐലന്റില്‍ നിന്ന്‌ ഫെറിയിലൂടെയോ, ടണലിലൂടെയോ മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചേരാം.

2008-ല്‍ ജന്മമെടുത്ത ഫോമയ്‌ക്ക്‌ സ്റ്റാറ്റന്‍ഐലന്റിലെ രണ്ട്‌ മലയാളി സംഘടനകളുടെ ശക്തമായ പിന്തുണയാണ്‌ നല്‍കിവരുന്നത്‌. 2008-ലെ ഫോമയുടെ ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനിലും, 2010-ലെ ലാസ്‌വേഗാസ്‌ കണ്‍വെന്‍ഷനിലും വലിയ ഒരു ടീമിതന്നെ അയച്ച സ്റ്റാറ്റന്‍ഐലന്റ്‌ മലയാളികള്‍ ഫോമയുടെ ക്രൂയിസ്‌ കണ്‍വെന്‍ഷന്‌ 150-ഓളം രജിസ്‌ട്രേഷനുകള്‍ നല്‌കി റിക്കാര്‍ഡ്‌ ഇട്ടിരിക്കുകയാണ്‌. ഇതിനു പിന്നില്‍ ഫോമയുടെ ട്രഷററായ ഷാജി എഡ്വേര്‍ഡ്‌, ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോസ്‌ ഏബ്രഹാം, രാജു ഫിലിപ്പ്‌ എന്നിവരുടെ ഗ്രാസ്‌ റൂട്ട്‌ പ്രവര്‍ത്തനത്തിലൂടെയാണ്‌. മാറ്റങ്ങള്‍ക്കുവേണ്ടി ദാഹിക്കുന്ന വടക്കേ അമേരിക്കയിലെ ദേശീയ സംഘടനയായ ഫോമയുടെ ചരിത്ര പ്രധാനമായ മൂന്നാമത്‌ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കുചേരുവാന്‍ സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും കലാ-സാംസ്‌കാരിക-രാഷ്‌ട്രീയ-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ഒട്ടേറെ ആളുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു. ഫ്രെഡ്‌ കൊച്ചിന്‍, തിരുവല്ല ബേബി, രാജു മൈലപ്ര, തോമസ്‌ തോമസ്‌, ജോസ്‌ ഏബ്രഹാം, രാജു ഫിലിപ്പ്‌, മനോഹര്‍ തോമസ്‌, ജോസ്‌ വര്‍ഗീസ്‌, ജെമിനി തോമസ്‌, റോഷിന്‍ മാമ്മന്‍, പുഷ്‌പ മൈലപ്ര തുടങ്ങി നൂറോളം സ്റ്റാറ്റന്‍ഐലന്റിലെ പ്രമുഖര്‍ ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തയാറെടുത്തുകഴിഞ്ഞു. എന്തായും ഒരുകാര്യം ഉറപ്പാണ്‌, സ്റ്റാറ്റന്‍ഐലന്റുകാരെ കാര്‍ണിവല്‍ ഗ്ലോറിയയുടെ ഏതു മുക്കിലും മൂലയിലും കാണാംഎന്നുള്ളതിന്‌ യാതൊരു സംശയവുമില്ല. റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌: പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌.
റിക്കാര്‍ഡ്‌ സൃഷ്‌ടിക്കാന്‍ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക