Image

എട്ടു വര്‍ഷത്തിനകം കേരളത്തില്‍ 15,000 പേര്‍ക്ക് ജോലി യൂസഫലി

Published on 20 July, 2012
എട്ടു വര്‍ഷത്തിനകം കേരളത്തില്‍ 15,000 പേര്‍ക്ക് ജോലി യൂസഫലി
അബൂദബി: കേരളത്തില്‍ വന്‍ തോതില്‍ നിക്ഷേപം നടത്താന്‍ ലുലു സ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കിയതായും ഇതിലൂടെ എട്ടു വര്‍ഷത്തിനകം 15,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നും എം.കെ. ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി അറിയിച്ചു. വിവിധ മേഖലകളില്‍ ഘട്ടം ഘട്ടമായി നിക്ഷേപം നടത്താനാണ് ശ്രമമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ എം.കെ ഗ്രൂപിന് കീഴിലെ സ്ഥാപനങ്ങളില്‍ 22,000 മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും. എന്നാല്‍, അടുത്ത കാലത്തായി എല്ലാ ഗള്‍ഫ് രാജ്യങ്ങളും തങ്ങളുടെ യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കാന്‍ പരമാവധി ശ്രമം നടത്തുകയും ഇതിനുവേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍, ഇത്രയും കാലം ഗള്‍ഫിനെ ആശ്രയിച്ച ഇന്ത്യക്ക്, പ്രത്യേകിച്ച് കേരളത്തിന് മറ്റു വഴികള്‍ തേടേണ്ട സമയമായി. കേരളത്തിലെ കുട്ടികള്‍ക്ക് തങ്ങളുടെ നാട്ടില്‍ ഉന്നത പഠനം നടത്താനും യുവതീയുവാക്കള്‍ക്ക് സ്വന്തം നിലയില്‍ ജോലി നേടാനും സാധിക്കാത്ത അവസ്ഥയാണ്. ഇത് മാറണം. ഇതിനുവേണ്ടി എല്ലാ രാഷ്ട്രീയ കക്ഷികളും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളും യോജിച്ച് നീങ്ങണം. കേരളത്തിലെ നിരവധി മേഖലകളില്‍ നിക്ഷേപ അവസരങ്ങളുണ്ട്. പക്ഷേ, ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സാധിക്കാത്തത് വലിയ പ്രശ്‌നമാണ്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കാന്‍ ‘എമര്‍ജിങ് കേരള’ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

പ്രവാസികളുടെ ഏറ്റവും വലിയ പ്രശ്‌നം യാത്ര തന്നെയാണ്. എയര്‍ ഇന്ത്യയുടെ അനാസ്ഥയും യാത്രക്കാരുടെ പ്രശ്‌നങ്ങളും എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പല തവണ ഉന്നയിച്ചിട്ടുണ്ട്. എങ്കിലും പൈലറ്റ് സമരം പോലുള്ള സാഹചര്യങ്ങള്‍ അങ്ങേയറ്റം പ്രയാസകരമാണ്. ഇത് പരിഹരിക്കാന്‍ കേരള എയര്‍ എന്ന ആശയം വീണ്ടും പരിഗണനയില്‍ വന്നിട്ടുണ്ട്. എമര്‍ജിങ് കേരളയില്‍ ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്യും. വിവിധ രാജ്യങ്ങളില്‍നിന്ന് നിരവധി പേര്‍ പുതിയ വിമാന കമ്പനിക്ക് മുതല്‍ മുടക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌യൂസഫലി പറഞ്ഞു.

എട്ടു വര്‍ഷത്തിനകം കേരളത്തില്‍ 15,000 പേര്‍ക്ക് ജോലി യൂസഫലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക