Image

തീവണ്ടികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു;റെയില്‍ഗതാഗതം ശനിയാഴ്ച പുനഃസ്ഥാപിക്കും

Published on 20 July, 2012
തീവണ്ടികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു;റെയില്‍ഗതാഗതം ശനിയാഴ്ച പുനഃസ്ഥാപിക്കും
മുംബൈ: മുംബൈയില്‍ നിന്ന് 126 കിലോമീറ്റര്‍ അകലെയുള്ള ഓബര്‍മാലിയില്‍ വിദര്‍ഭ എക്‌സ്പ്രസ്സ് പാളം തെറ്റിക്കിടന്നിരുന്ന ഒരു സബര്‍ബന്‍ ട്രെയിനുമായി കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ശനിയാഴ്ച ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് മധ്യറെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. 70 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. നാസിക്കിനടുത്ത് ഓബര്‍മാലിക്കും കസറ സ്‌റ്റേഷനുമിടെ വ്യാഴാഴ്ച രാത്രി 9.40നാണ് സംഭവം നടന്നത്. അപകടത്തെത്തുടര്‍ന്ന് വിദര്‍ഭ എക്‌സ്പ്രസ്സിന്റെയും പാളം തെറ്റി.

ഖര്‍ദി സ്‌റ്റേഷനടുത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും പാളത്തിലുണ്ടായ കല്ലും മണ്ണും കാരണമാണ് സബര്‍ബന്‍ തീവണ്ടിയുടെ നാലോളം ബോഗികള്‍ പാളംതെറ്റിയത്. പാളം തെറ്റി കിടന്ന് 1.17 മിനുറ്റിനുള്ളില്‍ വിദര്‍ഭ എക്‌സ്പ്രസ്സ് കടന്നുവരികയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സബര്‍ബന്‍ വണ്ടിയുടെ എല്ലാ ബോഗികളും പാളം തെറ്റി. വിദര്‍ഭ എക്‌സ്പ്രസ്സിന്റെ നാലോളം ബോഗികളും പാളം തെറ്റി. മരണപ്പെട്ടവരില്‍ ടിട്ടിവാല സ്വദേശിനിയായ ഷക്കീല ഖുറേശി (65) യെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തീവണ്ടി പാളം തെറ്റിക്കിടക്കുന്നത് വേഗത്തില്‍ എത്തുന്ന വിദര്‍ഭ എക്‌സ്പ്രസ്സിന്റെ െ്രെഡവര്‍ കണ്ടെങ്കിലും പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിര്‍ത്താന്‍ കഴിയാത്ത അത്ര വേഗത്തിലായിരുന്നു ട്രയിനെന്ന് മധ്യറെയില്‍വേ ജനറല്‍ മാനേജര്‍ സുബോദ് ജെയിന്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള മംഗള എക്‌സ്പ്രസ്സ് പുണെഡോംഡ്മന്‍മാഡ് വഴി തിരിച്ചുവിട്ടിട്ടുണ്ട്. മുംബൈബുസാവല്‍ പാസഞ്ചര്‍, ഗോരഖ്പുര്‍എല്‍.ടി.ടി, സെക്കന്തരബാദ്മുംബൈ ദേവഗിരി എക്‌സ്പ്രസ്സ്, രാജ്യറാണി എക്‌സ്പ്രസ്സ്, തപോവന്‍ എക്‌സ്പ്രസ്സ്, എന്നീ വണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി മുകുള്‍റോയ് അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 25,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

തീവണ്ടികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു;റെയില്‍ഗതാഗതം ശനിയാഴ്ച പുനഃസ്ഥാപിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക