Image

സ്വാതി നടന്നു തുടങ്ങി; റെയ്‌നി ആശുപത്രി വിട്ടു

Published on 20 July, 2012
സ്വാതി നടന്നു തുടങ്ങി; റെയ്‌നി ആശുപത്രി വിട്ടു
കൊച്ചി: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്വാതി കൃഷ്ണയുടെ നില കൂടുതല്‍ മെച്ചപ്പെട്ടു.ഐസിയുവില്‍ തന്നെ സ്വാതി അല്പനേരം നടന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കരള്‍ദാനം ചെയ്ത ഇളയമ്മ റെയ്‌നി ജോയി ആശുപത്രി വിട്ടു. ഒരാഴ്ചത്തേക്കു ആശുപത്രിക്കു സമീപത്തെ ഗസ്റ്റ് ഹൗസിലാകും റെയ്‌നി താമസിക്കുക. അടുത്തയാഴ്ച ഡോക്ടര്‍മാരുടെ പരിശോധനകൂടി പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങും. കേന്ദ്രമന്ത്രി പ്രഫ.കെ.വി. തോമസ് ഇന്നലെ റെയ്‌നിയെ സന്ദര്‍ശിച്ചു. അവയവദാനരംഗത്തെ നിയമക്കുരുക്കുകളെക്കുറിച്ചു പഠിച്ചു വേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക