Image

ജിപിസിസി സാല്‍മിയ മേഖല ഭാരവാഹികള്‍

സിദ്ധിഖ്‌ വലിയകത്ത്‌ Published on 20 July, 2012
ജിപിസിസി സാല്‍മിയ മേഖല ഭാരവാഹികള്‍
കുവൈറ്റ്‌: ഗള്‍ഫ്‌ പ്രവാസി കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌(ജിപിസിസി) സാല്‍മിയ മേഖല ജനറല്‍ ബോഡിയോഗം 2012-13 വര്‍ഷത്തേയ്‌ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോയല്‍ ജോസ്‌ (കണ്‍വീനര്‍), ജോണ്‍ തോമസ്‌ (ജോ. കണ്‍വീനര്‍), ഗിരീഷ്‌ നായര്‍ (സെക്രട്ടറി), ബിനോയി ജോസഫ്‌, ബോബി തോമസ്‌ (ജോ. സെക്രട്ടറിമാര്‍), ബാബു ഏബ്രഹാം ജോണ്‍ (ട്രഷറര്‍), സാബു പോള്‍ (ജോ. ട്രഷറര്‍), സാം കുഞുകുഞ്ഞ്‌, ജയിസണ്‍ തോമസ്‌, സാജിം കുന്നിയില്‍, സിബി ജോര്‍ജ്‌, പി. ശ്രീജിത്ത്‌, തേജസ്‌ ആന്റണി, രാജേഷ്‌ (എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഇലക്‌ഷനു മുന്നോടിയായി നടന്ന യോഗം രക്ഷാധികാരി വിജയഭാനു കൊച്ചപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. ജിപിസിസി പ്രസിഡന്റ്‌ രാജീവ്‌ നടുവിലേമുറി അധ്യക്ഷത വഹിച്ചു. ജിപിസിസി ജനറല്‍ സെക്രട്ടറി ജോമോന്‍ തോമസ്‌ സ്വാഗതം ആശംസിച്ചു. എബി വാരിക്കാട്‌, ഹരീഷ്‌ തൃപ്പൂണിത്തുറ, അലി, കെ. മുഹമ്മദ്‌, ബക്കണ്‍ ജോസഫ്‌, മാത്യു ചെന്നിത്തല, അനില്‍ വര്‍ഗീസ്‌, മാര്‍ട്ടിന്‍ പടയാറ്റില്‍, സി. ജോണ്‍, സുനില്‍ വര്‍ഗീസ്‌, സതീഷ്‌ നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജിപിസിസി സാല്‍മിയ മേഖല ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക