Image

കല കുവൈറ്റ്‌ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 20 July, 2012
കല കുവൈറ്റ്‌ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ്‌: വിഖ്യാത സാഹിത്യകാരന്‍ ബേപ്പൂര്‍ സുല്‍ത്താനെ അനുസ്‌മരിച്ച്‌ കേരള ആര്‍ട്ട്‌ ലവേഴ്‌സ്‌ അസോസിയേഷന്‍(കല) കുവൈറ്റ്‌ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു.

ആനവാരി രാമന്‍ നായരും എട്ടുകാലി മമ്മൂഞ്ഞും പാത്തുമ്മയും ആടുമെല്ലാം സംസാരവിഷയമാകുന്ന സമകാലിക വര്‍ത്തമാനത്തില്‍ ബഷീറിന്റെ കൃതികള്‍ ഇന്നും കേരളീയ സമൂഹത്തിന്‌ ഒരു പാഠശാലയാണെന്ന്‌ സമ്മേളനം വിലയിരുത്തി.

അബാസിയ വെസ്റ്റ്‌ യൂണിറ്റിന്റെ നേതൃത്വത്തില്‍ കല സെന്ററില്‍ സാഹിത്യ വിഭാഗം സെക്രട്ടറി സലിം രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബഷീര്‍ അനുസ്‌മരണ സമ്മേളനം പ്രസിഡന്റ്‌ കെ. വിനോദ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രവീണ്‍ അടുത്തല വൈക്കം മുഹമ്മദ്‌ ബഷീറിനെ അനുസ്‌മരിച്ച്‌കൊണ്‌ട്‌ കുറിപ്പ്‌ അവതരിപ്പിച്ചു.

തുടര്‍ന്ന്‌ `നവലോകക്രമം' എന്ന വിഷയത്തില്‍ വികാസ്‌ പ്രബന്ധം അവതരിപ്പിച്ചു. കലയുടെ കേന്ദ്രകമ്മിറ്റി അംഗവും മാധ്യമ പ്രവര്‍ത്തകനുമായ തോമസ്‌ മാത്യു കടവില്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. സാം പൈനും മൂട്‌, ആല്‍ബര്‍ട്ട്‌, വിന്നു കല്ലേലി, നൗഷാദ്‌, സൈജു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ പ്രസംഗിച്ചു. അനുസ്‌മരണ സമ്മേളനത്തിന്‌ സാജിത്ത്‌ സ്വാഗതവും ഷാജി അയൂര്‍ നന്ദിയും പറഞ്ഞു.
കല കുവൈറ്റ്‌ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക