Image

ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്‌ മദീന സായദ്‌ ഷോപ്പിംഗ്‌ സെന്ററില്‍ തുറന്നു

അനില്‍ സി. ഇടിക്കുള Published on 20 July, 2012
ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്‌ മദീന സായദ്‌ ഷോപ്പിംഗ്‌ സെന്ററില്‍ തുറന്നു
അബുദാബി: ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്‌ കമ്പനിയുടെ 41-ാമത്‌ ശാഖ മദീന സയദ്‌ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ്‌ എംഡി എം.എം. യൂസഫലി പുതിയ ശാഖയുടെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. ലുലു എക്‌സ്‌ചേഞ്ചിന്റെ യുഎഇയിലെ 15-ാമത്‌ ശാഖയാണ്‌ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്‌.

2008 സെപ്‌റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ലുലു എക്‌സ്‌ചേഞ്ചിന്‌ യുഎഇക്ക്‌ പുറമെ ഒമാന്‍, കുവൈറ്റ്‌, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ശാഖകളുണ്‌ട്‌. ബഹ്‌റൈനില്‍ ഉടനെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ സിഇഒ അദീബ്‌ അഹമ്മദ്‌ അറിയിച്ചു. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട ബാങ്കുകളുമായും ഇടപാടുകളുള്ള ലുലു എക്‌സ്‌ചേഞ്ചിന്‌ നിമിഷങ്ങള്‍ക്കുള്ളില്‍ ഏത്‌ ശാഖകളിലേക്കും പണം എത്തിക്കാനുള്ള ആധുനിക സൗകര്യങ്ങളുണെ്‌ടന്ന്‌ യുഎഇ ഓപ്പറേഷന്‍സ്‌ മാനേജര്‍ നാരായണ്‍ പ്രധാന്‍ പറഞ്ഞു.

നോള്‍ കാര്‍ഡ്‌, സാലിക്‌ കാര്‍ഡ്‌, നാഷണല്‍ ബോണ്‌ട്‌, മവാക്കിഫ്‌, യൂട്ടിലിറ്റി ബില്‍ എന്നിവര്‍ക്കുള്ള തുക അടയ്‌ക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്‌ട്‌.
ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്‌ മദീന സായദ്‌ ഷോപ്പിംഗ്‌ സെന്ററില്‍ തുറന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക