Image

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി

Published on 28 July, 2011
ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണത്തിലെ അപാകത പരിഹരിക്കണ മെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പായി. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശുമായി നടത്തിയ ചര്‍യ്യിലാണ് ധാരണായായത്.

മുന്‍സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച സ്‌പെഷ്യല്‍ പേ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്നതായിരുന്നു ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. ഇത് പൂര്‍ണമായും അഗീകരിച്ചില്ലെങ്കിലും 76 ശതമാനം പ്രത്യേക ബത്ത ശമ്പളത്തില്‍ ലയിപ്പിക്കാന്‍ ധാരണയായി. ഇത് 2009 ജൂലായ് മുതല്‍ മുന്‍കാലപ്രാബല്യത്തില്‍ വരുത്തുമെന്നും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക