റെനി പൗലോസ് -ഫോമയുടെ പൊതുസമ്മതയായ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി
ജോയിച്ചന്‍ പുതുക്കുളംPublished on 19 July, 2012
ന്യൂയോര്‍ക്ക്: ഫോമയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി റെനി പൗലോസിനെ
ഏവരും അംഗീകരിക്കുന്നു. മികച്ച വ്യക്തിത്വവും കാര്യപ്രാപ്തിയുമുള്ള ഫോമയുടെ
നാഷണല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന റെനിയെ എല്ലാ റീജിയനുകളില്‍
നിന്നുള്ളവരും പിന്തുണയ്ക്കുന്നു. ഫോമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു
വനിതാ പ്രാതിനിധ്യം ആവശ്യമാണെന്നുള്ളതുകൊണ്ടാണ് എല്ലാവരുടേയും ആവശ്യത്തെ
മാനിച്ചുകൊണ്ട് ഇവര്‍ ഈ സ്ഥാനത്തേക്ക് വരുവാന്‍ താത്പര്യപ്പെട്ടത്.
സ്നേഹത്തിന്റെ ഭാഷയില്‍ സംസാരിക്കുകയും എപ്പോഴും സന്തോഷത്തോടെ ഇടപെടുകയും
ചെയ്യുന്ന റെനി എല്ലാവരുടേയും സ്നേഹത്തിന്റേയും കരുതലിന്റേയും ഭാഗമായിക്കഴിഞ്ഞു.
റെനി പൗലോസിന്റെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും ഫോമയ്ക്ക് ഒരു
മുതല്‍ക്കൂട്ടായിരിക്കും. ഓഗസ്റ്റ് 1 മുതല്‍ നടക്കുന്ന ഫോമയുടെ കണ്‍വെന്‍ഷനില്‍
നടക്കുന്ന ഇലക്ഷനില്‍ ഇവര്‍ വിജയിക്കുമെന്നതില്‍ സംശയമില്ല. ജനങ്ങളുടെ സഹകരണവും
സമ്മതിദാനാവകാശവും കൊണ്ട് ആ സ്ഥാനം അലങ്കരിക്കുമെന്നുള്ളതില് സംശയമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല