Image

`പ്രേഷിത സംഗമം 2012' ജൂലൈ 21-ന്‌ ശനിയാഴ്‌ച എഡിസണില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 19 July, 2012
`പ്രേഷിത സംഗമം 2012' ജൂലൈ 21-ന്‌ ശനിയാഴ്‌ച എഡിസണില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂജേഴ്‌സി: സീറോ മലബാര്‍ സഭയുടെ പ്രേഷിതവര്‍ഷാചരണത്തോടനുബന്ധിച്ച്‌, ചിക്കാഗോ സീറോ മലബാര്‍ രൂപത ജൂലൈ 21-ന്‌ ശനിയാഴ്‌ച ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള ഔവര്‍ ലേഡി ഓഫ്‌ പീസ്‌  ദേവാലയത്തില്‍ വെച്ച്‌ നടത്തുന്ന `പ്രേഷിത സംഗമം 2012'-നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. തോമസ്‌ കടുകപ്പള്ളി അറിയിച്ചു.

സഭാ തലവനായി തെരഞ്ഞെടുക്കപ്പെട്ടശേഷം അജപാലന സന്ദര്‍ശനത്തിനായി എത്തുന്ന മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ വന്‍ സ്വീകരണ പരിപാടികളാണ്‌ ഒരുക്കിയിരിക്കുന്നത്‌.

ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌, പെന്‍സില്‍വേനിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന്‌ അമേരിക്കയില്‍ സുവിശേഷവത്‌കരണത്തിനായി പ്രവര്‍ത്തിക്കുന്ന വൈദീകരും, സന്യസ്‌തരും, അത്മായരും ഉള്‍പ്പടെയുള്ള പ്രേഷിതരെ ആദരിക്കാന്‍ സംഘടിപ്പിച്ചിരിക്കുന്ന വന്‍ പരിപാടികള്‍ക്ക്‌ ആതിഥേയത്വമരുളുന്നത്‌ ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയമാണ്‌.

മുത്തുക്കുടകളുടേയും, ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടത്തുന്ന സ്വീകരണത്തിന്‌ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ ദേവാലയം, ഗാര്‍ഫീല്‍ഡ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മിഷന്‍, ഹെംസ്റ്റെഡ്‌ സെന്റ്‌ മേരീസ്‌ ദേവാലയം, ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ എന്നീ ദേവാലയങ്ങളില്‍ നിന്നുള്ള ഭക്തസംഘടനകള്‍ നേതൃത്വം നല്‍കും.

ഔവര്‍ ലേഡി ഓഫ്‌ പീസ്‌ ദേവാലയത്തിലെ `നൈറ്റ്‌ ഓഫ്‌ കൊളംബസി'ന്റെ സാന്നിധ്യം സ്വീകരണ ചടങ്ങുകള്‍ക്ക്‌ രാജകീയ പ്രൗഢിനല്‍കും.

വൈകിട്ട്‌ 6.30-ന്‌ ദേവാലയ കവാടത്തില്‍ എത്തുന്ന മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, സീറോ മലങ്കര കത്തോലിക്കാ സഭാ ബിഷപ്‌ മാര്‍ യൗസേബിയോസ്‌ എന്നിവരേയും മറ്റ്‌ പ്രേഷിതരേയും ദേവാലയത്തിലേക്ക്‌ സ്വീകരിച്ച്‌ ആനയിക്കും.

ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, സീറോ മലങ്കര കത്തോലിക്കാ ബിഷപ്പ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌, സീറോ മലങ്കര കത്തോലിക്കാ വികാരി ജനറാള്‍ ഫാ. പീറ്റര്‍ കോച്ചേരി, ചിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, വികാരി ജനറാള്‍ ആന്റണി തുണ്ടത്തില്‍ എന്നിവര്‍ക്കൊപ്പം മറ്റ്‌ ഭാഷകളില്‍ നിന്നുള്ള മിഷണറിമാരും, മോണ്‍സിഞ്ഞോര്‍മാരും പ്രേഷിത സംഗമത്തിനെത്തുന്നു എന്നത്‌ രൂപതയുടെ പ്രേഷിത തീഷ്‌ണതയുടെ നേരുദാഹരണമാണ്‌.

പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും പരസ്‌പര സ്‌നേഹത്തിന്റെ ചൈതന്യത്തില്‍ മറികടന്ന്‌ സുവിശേഷ പ്രചാരണം നടത്തുന്ന വൈദീക മേലധ്യക്ഷന്മാര്‍ അടക്കമുള്ളവരുടെ ഒത്തുചേരല്‍ രൂപതയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ കരുത്തേകും.

ദൈവവിളിയുടെ വിളനിലമായ രൂപതയ്‌ക്കാകെ പുത്തന്‍ പ്രേഷിത ചൈതന്യം സമ്മാനിച്ച്‌ നടത്തുന്ന വിപുലമായ ഒരുക്കങ്ങള്‍ക്ക്‌ രൂപതാ തലത്തില്‍ ചിക്കാഗോ രൂപതയുടെ വികാരി ജനറാള്‍ ആന്റണി തുണ്ടത്തില്‍ മേല്‍നോട്ടം വഹിക്കുന്നു.

7 മണിക്ക്‌ നടക്കുന്ന പൊതു സമ്മേളനത്തില്‍ ഔവര്‍ ലേഡി ഓഫ്‌ പീസ്‌ അസിസ്റ്റന്റ്‌ പാസ്റ്റര്‍ ഫാ. പോളി തെക്കന്‍ അതിഥികളെ പരിചയപ്പെടുത്തും. സമ്മേളനത്തില്‍ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മിഷണറിമാരെ സ്വാഗതം ചെയ്‌ത്‌ സംസാരിക്കും. ചടങ്ങില്‍ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഗായകസംഘം മംഗള ഗാനം ആലപിക്കും. മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മിഷണറീസിന്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ സീറോ മലങ്കര കത്തോലിക്കാ ബിഷപ്പ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌ സന്ദേശം നല്‍കും. 7.30-ന്‌ ആഘോഷമായ ദിവ്യബലി മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. ദിവ്യബലിക്കുശേഷം ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ കോര്‍ണര്‍ സ്റ്റോണ്‍ വെഞ്ചരിക്കും. തുടര്‍ന്ന്‌ മിഷന്‍ പ്രവര്‍ത്തകര്‍ക്ക്‌ കര്‍ദ്ദിനാള്‍ ആലഞ്ചേരി സമ്മാനം വിതരണം ചെയ്യും. പ്രേഷിത സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക്‌ ചെയര്‍പേഴ്‌സണ്‍ റ്റോം പെരുമ്പായില്‍ നന്ദി പറയും.

പ്രേഷിത സംഗമത്തിന്റെ വിജയത്തിനായി ചെയര്‍പേഴ്‌സണ്‍ റ്റോം പെരുമ്പായിലിന്റെ നേതൃത്വത്തില്‍ 101 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. സംഗമത്തില്‍ എത്തിച്ചേരുന്നവരുടെ വാഹനം പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പരിപാടികള്‍ക്കുശേഷം തിരക്ക്‌ കുറയ്‌ക്കുന്നതിനായി ഭക്ഷണം പാക്കറ്റുകളിലാക്കി വിതരണം ചെയ്യും. പരിപാടികളുടെ വിജയത്തിനായി ഏവരുടേയും സഹകരണം വികാരി ഫാ. തോമസ്‌ കടുകപ്പള്ളി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി ഫാ. തോമസ്‌ കടുകപ്പള്ളി (908 837 9484), ചെയര്‍പേഴ്‌സണ്‍ റ്റോം പെരുമ്പായില്‍ (646 326 3708), ട്രസ്റ്റി തോമസ്‌ ചെറിയാന്‍ പടവില്‍ (908 906 1709), ജയിംസ്‌ മുക്കാടന്‍ (609 213 0301), വിന്‍സെന്റ്‌ തോമസ്‌ (908 839 7724), സിറിയക്‌ ആന്റണി (908 531 9002), അജിത്‌ ചിറയില്‍ (609 532 4007), സിബി കളപ്പുരയ്‌ക്കല്‍ (732 940 2123), ആന്റണി ജോസഫ്‌ (908 331 1250), സോജിമോന്‍ ജയിംസ്‌ (732 939 0909), തോമസ്‌ വേങ്ങത്തടം (908 328 3969), ടോമി ആനിത്താനം (908 391 6991), ജോസ്‌ മാത്യു (732 796 5913).

സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www,stthomassyronj.org
`പ്രേഷിത സംഗമം 2012' ജൂലൈ 21-ന്‌ ശനിയാഴ്‌ച എഡിസണില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക