Image

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ പൗരസ്വീകരണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 19 July, 2012
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ പൗരസ്വീകരണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂജേഴ്‌സി: സീറോ മലബാര്‍ സഭയുടെ ഇടയന്‌ ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ മുപ്പതോളം സാംസ്‌കാരിക-മത സംഘടനകളും, വിവിധ ക്രിസ്‌തീയ പള്ളികളും ഒത്തൊരുമിച്ച്‌ നല്‍കുന്ന പൗരസ്വീകരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി ചെയര്‍മാന്‍ ഫാ. കുര്യാക്കോസ്‌, കണ്‍വീനര്‍ ജെയിന്‍ ജേക്കബ്‌, കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

കര്‍ദിനാള്‍ പദവി ഏറ്റെടുത്തശേഷം ആദ്യമായി അമേരിക്കയിലെത്തുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ സ്വീകരിക്കുന്നതിന്‌ നേതൃത്വം നല്‍കുന്നത്‌ എസ്‌ബി-അസംപ്‌ഷന്‍ കോളജ്‌ അലുംമ്‌നിയാണ്‌. ഫൊക്കാന, ഫോമ, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍, ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌, കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി, ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌, എസ്‌.എം.സി.സി, ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍, നായര്‍ ബനവലന്റ്‌ അസോസിയേഷന്‍, കെ.എച്ച്‌.എന്‍.എ, എന്‍.എ.എം.എ.എം, എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി, കല, സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ തുടങ്ങി മുപ്പതോളം മലയാളി അസോസിയേഷനുകളും, ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ എല്ലാ ക്രിസ്‌ത്യന്‍ പള്ളികളും സംയുക്തമായാണ്‌ പിതിവാനെ വരവേല്‍ക്കുന്നത്‌.

ജൂലൈ 22-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ കര്‍ദ്ദിനാളിനേയും വിവിധ മത മേലധ്യക്ഷന്മാരേയും വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും തൊലപ്പൊലിയുടേയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ പിതാവിന്‌ ആശംസകള്‍ അര്‍പ്പിക്കും. പ്രശസ്‌ത ഗായകരായ വി.എം. രാജുവും ലതയും അവതരിപ്പിക്കുന്ന മ്യൂസിക്ക്‌ നൈറ്റും ഡിന്നറും ഉണ്ടായിരിക്കും.

ഇതിനിടോകം 350-ഓളം പേര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: ജെയിന്‍ ജേക്കബ്‌ (845 661 0084), ഫാ. കുര്യാക്കോസ്‌ (914 364 3359), അനിയന്‍ ജോര്‍ജ്‌ (908 337 1289).
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ പൗരസ്വീകരണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക