Image

ഐ.ഐ.എസ്‌.എ.സി സെമിനാറും, ഇന്‍ട്രൊഡക്ഷന്‍ ടു കേരളാ സ്റ്റഡീസ്‌' ബുക്ക്‌ പ്രകാശനവും ന്യൂയോര്‍ക്കില്‍

ജോയിച്ചന്‍ പുതുക്കുളം Published on 19 July, 2012
ഐ.ഐ.എസ്‌.എ.സി സെമിനാറും, ഇന്‍ട്രൊഡക്ഷന്‍ ടു കേരളാ സ്റ്റഡീസ്‌' ബുക്ക്‌ പ്രകാശനവും ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന IISAC (International Institute for Scientific and Acadamic Collaboration Inc) യുടെ ആഭിമുഖ്യത്തില്‍ `Kerala?s Dovelopment -Diaspora Contribution and Political Climate of Kerala' എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാറും "Inroducton to kerala studies' എന്ന ബുക്കിന്റെ പ്രകാശന കര്‍മ്മവും നടത്തപ്പെടുന്നു.

ജൂലൈ 29-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ഇന്ത്യന്‍ അമേരിക്കന്‍ കേരളാ കള്‍ച്ചറല്‍ ആന്‍ഡ്‌ സിവിക്‌ സെന്ററില്‍ (1824 Fairfax Street, Elmont, Newyork 11003) വെച്ചാണ്‌ പരിപാടികള്‍ അരങ്ങേറുന്നത്‌.

ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റാവു മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌ (മുന്‍ ചീഫ്‌ സെക്രട്ടറി, കേരളാ ഗവണ്‍മെന്റ്‌), മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, പത്മശ്രീ. ഡോ. സോമസുന്ദരം എന്നിവര്‍ അതിഥികളായി പങ്കെടുക്കുകയും സെമിനാറുകള്‍ക്കും, ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്യും. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പ്രമുഖരായ വ്യക്തികള്‍ പരിപാടികളില്‍ പങ്കെടുക്കും.

അലക്‌സ്‌ വിളനിലം കോശി (പ്രൊജക്‌ട്‌ കോര്‍ഡിനേറ്റര്‍), പ്രൊഫ. സണ്ണി ലൂക്ക്‌, ശ്രീമതി സെലിന്‍ കോലത്ത്‌, ഐസക്‌ ജോണ്‍ പട്ടാണിപറമ്പില്‍, പ്രൊഫ. ശ്രീധര്‍ കാവില്‍, ഡോ. ജോര്‍ജ്‌ ജേക്കബ്‌, സണ്ണി കുലത്താക്കല്‍ (ഗോപിയോ) എന്നിവര്‍ പരിപാടികളുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അലക്‌സ്‌ വിളനിലം കോശി (973 699 2550, 908 461 2606). ഇമെയില്‍: alex.koshy@bookonkerala.com
ഐ.ഐ.എസ്‌.എ.സി സെമിനാറും, ഇന്‍ട്രൊഡക്ഷന്‍ ടു കേരളാ സ്റ്റഡീസ്‌' ബുക്ക്‌ പ്രകാശനവും ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക