Image

മലിനമാകുന്ന മലയാളമാനസം: ഫോമാ-ജനനി ശില്‍പശാലയില്‍ സംവാദം

ജോയിച്ചന്‍ പുതുക്കുളം Published on 19 July, 2012
മലിനമാകുന്ന മലയാളമാനസം: ഫോമാ-ജനനി ശില്‍പശാലയില്‍ സംവാദം
ന്യൂയോര്‍ക്ക്‌: `മലിനമാകുന്ന മലയാള മാനസം- കേരളത്തിന്റെ സാംസ്‌കാരിക അധ:പതനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടേയും സാഹിത്യകാരന്മാരുടേയും പങ്കും ഉത്തരവാദിത്വവും' എന്ന വിഷയത്തെ ആസ്‌പദമാക്കി ഫോമ-ജനനി ശില്‍പശാലയില്‍ നടക്കുന്ന സംവാദത്തില്‍, നോര്‍ത്ത്‌ അമേരിക്കയിലെ പത്രമാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ജൂലൈ 21-ന്‌ ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലെ 26 നോര്‍ത്ത്‌ ടൈസണ്‍ അവന്യൂവില്‍ വെച്ച്‌ നടക്കുന്ന ഏകദിന ശില്‍പശാലയോടനുബന്ധിച്ചാണ്‌ ഉച്ചകഴിഞ്ഞ്‌ 3.30 മുതല്‍ സംവാദം നടക്കുന്നത്‌.

ഫോമയും ജനനി മാസികയും സംയുക്തമായി നടത്തുന്ന ശില്‍പശാലയില്‍ നോര്‍ത്ത്‌ അമേരിക്കയിലെ അമ്പതിലേറെ സാഹിത്യനായകര്‍ ആദ്യാവസാനം പങ്കെടുക്കും.

കേരളത്തിന്റെ സാംസ്‌കാരിക അധ:പതനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടേയും സാഹിത്യകാരന്മാരുടേയും പങ്കും, ഉത്തരവാദിത്വവും എന്ന വിഷയത്തില്‍ 15-ലേറെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും സാഹിത്യകാരന്മാരും പങ്കെടുക്കുമെന്ന്‌ ഫോമയുടേയും ജനനിയുടേയും നേതൃത്വത്തെ പ്രതിനിധീകരിച്ച്‌ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌, ഡോ. സാറാ ഈശോ എന്നിവര്‍ അറിയിച്ചു.
മലിനമാകുന്ന മലയാളമാനസം: ഫോമാ-ജനനി ശില്‍പശാലയില്‍ സംവാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക