Image

റോക്ക്‌ലാന്റ്‌ മിഷനിലെ പുതിയ ദേവാലയത്തില്‍ മാര്‍ ആലഞ്ചേരിക്ക്‌ സ്വീകരണവും കൃതജ്ഞതാ ബലിയര്‍പ്പണവും

ജോയിച്ചന്‍ പുതുക്കുളം Published on 19 July, 2012
റോക്ക്‌ലാന്റ്‌ മിഷനിലെ പുതിയ ദേവാലയത്തില്‍ മാര്‍ ആലഞ്ചേരിക്ക്‌ സ്വീകരണവും കൃതജ്ഞതാ ബലിയര്‍പ്പണവും
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ മിഷന്റെ പുതിയ ആരാധനാലയമായ വെസ്ലി ഹില്‍സിലെ സെന്റ്‌ ബോണിഫസ്‌ ദേവാലയം ഓഗസ്റ്റ്‌ ഒന്നിന്‌ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ആശീര്‍വദിക്കും. സീറോ മലബാര്‍ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, സീറോ മലങ്കര എക്‌സാര്‍ക്കേറ്റ്‌ അധ്യക്ഷന്‍ തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി, ഷിക്കാഗോ സീറോ മലബാര്‍ സഭയുടെ വികാരി ജനറാള്‍ മോണ്‍ ആന്റണി തുണ്ടത്തില്‍, മുന്‍ മിഷന്‍ ഡയറക്‌ടര്‍മാര്‍, സമീപ ഇടവകകളിലെ വൈദീക ശ്രേഷ്‌ഠര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

കര്‍ദ്ദിനാളായി അവരോധിതനായതിനുശേഷം ആദ്യമായി ഇടവകയിലെത്തുന്ന ശ്രേഷ്‌ഠ പിതാവിനും മറ്റ്‌ പിതാക്കന്മാര്‍ക്കും ഊഷ്‌മളമായ വരവേല്‍പ്‌ ഒരുക്കുവാന്‍ മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്തിന്റെ നേതൃത്വത്തില്‍ അലക്‌സ്‌ തോമസ്‌ ചെയര്‍മാനായി, ജയിംസ്‌ കനാച്ചേരി, ജോസഫ്‌ വാണിയപ്പള്ളില്‍, സന്തോഷ്‌ മണലില്‍, ജോസഫ്‌ ഏബ്രഹാം, ട്രീസ മാര്‍ട്ടിനസ്‌, റോയ്‌ ആന്റണി, ജയിന്‍ ജേക്കബ്‌, ജോളി ജോസഫ്‌, ഷാജിമോന്‍ വെട്ടം, ജോണ്‍ ദേവസ്യ, ജോസ്‌ അക്കക്കാട്ട്‌, ജോര്‍ജ്‌ മുണ്ടന്‍ചിറ, സോഫിയ മണലില്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും വിവിധ ആഘോഷ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൈക്കാരന്മാരായ ജേക്കബ്‌ ചൂരവടിയും, ഡൊമിനിക്‌ വയലുങ്കലും നേതൃത്വം നല്‍കുന്നു.

ഓഗസ്റ്റ്‌ ഒന്നിന്‌ വൈകുന്നേരം 6 മണിക്ക്‌ ദേവാലയാങ്കണത്തിലെത്തുന്ന പിതാക്കന്മാരെ മുത്തുക്കുടകളുടേയും താലപ്പൊടി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക്‌ ആനയിക്കും. തുടര്‍ന്ന്‌ ദേവാലയാശീര്‍വാദവും കൃതജ്ഞതാബലിയര്‍പ്പണവും നടക്കും. തിരുകര്‍മ്മങ്ങള്‍ക്കുശേഷം മാര്‍ ആലഞ്ചേരിക്ക്‌ സോഷ്യല്‍ ഹാളില്‍ സ്വീകരണവും നല്‍കും.

നാളുകളായി കാത്തിരുന്ന സ്വന്തമായ ഒരു ദേവാലയം എന്ന സ്വപ്‌നം പൂവണിയുന്ന ഈ വേളയില്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ അറിയിച്ചു. റോക്ക്‌ലാന്റ്‌ മിഷനുവേണ്ടി റോയ്‌ ആന്റണി അറിയിച്ചതാണിത്‌.
റോക്ക്‌ലാന്റ്‌ മിഷനിലെ പുതിയ ദേവാലയത്തില്‍ മാര്‍ ആലഞ്ചേരിക്ക്‌ സ്വീകരണവും കൃതജ്ഞതാ ബലിയര്‍പ്പണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക