Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 18 ന്‌

ജോര്‍ജ്‌ തോട്ടപ്പുറം Published on 19 July, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 18 ന്‌
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ്‌ 18-ാം തീയതി ശനിയാഴ്‌ച വൈകുന്നേരം താഫ്‌റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നതാണെന്ന്‌ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അറിയിച്ചു. ഓണാഘോഷപരിപാടികളുടെ ഭാഗമായി നടത്തിവരാറുള്ള വിഭവസമൃദ്ധമായ ഓണസദ്യ ശനിയാഴ്‌ച വൈകുന്നേരം 4.30 ന്‌ ആരംഭിക്കും. ഓണസദ്യയ്‌ക്കുശേഷം കേരള സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത വസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ മഹാബലിയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഘോഷയാത്ര നടത്തപ്പെടുന്നതാണ്‌.

തുടര്‍ന്ന്‌ നടത്തപ്പെടുന്ന കലാപരിപാടികളില്‍ ചിക്കാഗോയിലെ വിവിധ ഡാന്‍സ്‌ അക്കാദമിയിലെ നൂറുകണക്കിന്‌ കലാകാരന്മാരും കലാകാരികളും പങ്കെടുക്കും. ഓണാഘോഷ പരിപാടികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍ ടോമി അമ്പേനാട്ട്‌ (630 992 1500), കോ-കണ്‍വീനര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564) എന്ന നമ്പരില്‍ വിളിച്ച്‌ പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. ഓണാഘോഷ പരിപാടികളിലേക്ക്‌ ചിക്കാഗോ മലയാളി സമൂഹത്തെ ഒന്നടങ്കം പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ക്ഷണിക്കുന്നു.
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 18 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക