Image

ദി ഹീലിംഗ്‌ ഗോഡ് ഓഡിയോ സി.ഡി പ്രകാശനം ചെയ്തു.

റോയി മണ്ണൂര്‍ Published on 28 July, 2011
ദി ഹീലിംഗ്‌ ഗോഡ് ഓഡിയോ സി.ഡി പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍ : ഗായകനും പത്രപ്രവര്‍ത്തകനുമായ സജി പുല്ലാടും, പ്രശസ്ത സംഗീത സംവിധായകന്‍ രന്‍ജിത് ക്രിസ്റ്റിയും ചേര്‍ന്ന് ഒരുക്കിയ ദി ഹീലിംഗ്‌ ഗോഡ് എന്ന ക്രിസ്ത്യന്‍ സംഗീതസീഡിയുടെ(ഓഡിയോ)പ്രകാശനം ജൂലൈ 23ന് ഹുസ്റ്റണില്‍ നടന്നു. ഷുഗര്‍ലാന്റ് സിറ്റി ഡപ്യൂട്ടി മേയര്‍ റ്റേം എബ്രഹാം, റവ. എ.ടി.തോമസിന് ആദ്യ കോപ്പി നല്‍കികൊണ്ട് നോര്‍ത്ത-അമേരിക്കയിലെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

പ്രപഞ്ചമാകെ നിറഞ്ഞു നില്‍ക്കുന്ന ഈശ്വര ചൈതന്യമാകുന്ന സംഗീതധാര നിറഞ്ഞു നില്ക്കുന്ന ഇനിയും മനുഷ്യ ഹൃദയങ്ങളെ നിറക്കാന്‍ ഉപകരിക്കട്ടെ എന്ന് മേയര്‍ ആശംസിച്ചു.

ചടങ്ങില്‍ റവ.ഏ.ടി.തോമസ്, റേഡിയോ ഹാര്‍ട്ട്ബീറ്റ്‌സ് സി.ഇ.ഒ രവി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗായകരായ എം.ജി. ശ്രീകുമാര്‍ , കെസ്റ്റര്‍ , കെ.ജി.മാര്‍ക്കോസ്, ബിജു കുമ്പനാട്, വില്‍സണ്‍ പിറവം, എലിസബേത്ത് രാജു തുടങ്ങിയവര്‍ ചേര്‍ന്ന് 15 ഗാനങ്ങളടങ്ങിയ ഈ ഓഡിയോ സി.ഡി.യ്ക്ക് പാടിയിരിക്കുന്നു.

അമേരിക്ക, കാനഡാ, ഇന്ത്യ, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ലഭ്യമാണെന്ന് റേഡിയോ ഹാര്‍ട്ട് ബീറ്റ്‌സിന്റെ അവതാരകന്‍ കൂടിയായി സജി പുല്ലാട് അറിയിച്ചു.

സി.ഡി. ആവശ്യമുള്ളവര്‍
സജി പുല്ലാട്- (832) 633-3230 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ദി ഹീലിംഗ്‌ ഗോഡ് ഓഡിയോ സി.ഡി പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക