Image

മോട്ടോര്‍ നഗരിയെ കുളിരണിയിച്ച കലാക്ഷേത്രയുടെ `സമര്‍പ്പണ്‍ 2011'

ജോയിച്ചന്‍ പുതുക്കുളം Published on 28 July, 2011
മോട്ടോര്‍ നഗരിയെ കുളിരണിയിച്ച കലാക്ഷേത്രയുടെ `സമര്‍പ്പണ്‍ 2011'
ഡിട്രോയിറ്റ്‌: മോട്ടോര്‍ നഗരിയെ ഭാരതീയ നൃത്ത സംഗീത ലഹരിയുടെ നിറവിലേക്കെത്തിച്ച കലാക്ഷേത്രയുടെ വാര്‍ഷികാഘോഷം `സമര്‍പ്പണ്‍ 2011' അരങ്ങേറി. ഭാരതത്തിന്റെ തനതായ നൃത്ത സംഗീത കലകളെ പ്രവാസി ഭാരതീയ സമൂഹത്തിലെ പുത്തന്‍ തലമുറയെ അഭ്യസിപ്പിക്കുവാനും കലാരൂപങ്ങളെ പാശ്ചാത്യമണ്ണില്‍ നിലനിര്‍ത്തുവാനും കലാക്ഷേത്ര The Temple of Arts പ്രവര്‍ത്തിക്കുന്നു.

സമര്‍പ്പണ്‍ 2011-ല്‍ കലാക്ഷേത്രയിലെ കുട്ടികള്‍ അവതരിപ്പിച്ച സംഗീതവും നൃത്തവും സദസ്സിന്റെ പ്രശംസ ഏറ്റുവാങ്ങി. മുഖ്യാതിഥി ഗുരു കെ. കല്യാണ സുന്ദരത്തെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. നടനകലയുടെ പുത്തന്‍ ചുവടുകളുമായി ശ്രീലിന ഘോഷും, മാനസി മിശ്രയും ചേര്‍ന്ന്‌ ഓഡിസി നൃത്തം അവതരിപ്പിച്ചു. ക്ലാസ്സിക്കല്‍ സംഗീതത്തിന്റെ മാസ്‌മരികത ഉണര്‍ത്തുന്നതായിരുന്നു ബിനി പണിക്കരുടെ സംഗീത കച്ചേരി. കലാക്ഷേത്രയിലെ പഠിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സര്‍ട്ടിഫിക്കേറ്റും ഉപഹാരവും നല്‍കി.

ഗിരീഷ്‌ നായര്‍ സ്വാഗതവും രാജേഷ്‌ നായര്‍ നന്ദിയും പറഞ്ഞു. കലാക്ഷേത്ര The Temple of Arts -നെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഗിരീഷ്‌ നായര്‍ 248-640-7597, രാജേഷ്‌ നായര്‍ 248-438-1600, സുനില്‍ പൈങ്കോള്‍ 734-674-1927 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്‌. വെബ്‌സൈറ്റ്‌ www.thekalakshetra.com അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.
മോട്ടോര്‍ നഗരിയെ കുളിരണിയിച്ച കലാക്ഷേത്രയുടെ `സമര്‍പ്പണ്‍ 2011'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക