ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വി.
അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 31-ന് ഞായറാഴ്ച ഭക്ത്യാഢംഭരപൂര്‍വ്വം
ആഘോഷിക്കുന്നു.
രാവിലെ 10.30-ന് ആരംഭിക്കുന്ന തിരുനാള്‍
കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ജോസ് കണ്ടത്തിക്കുടി മുഖ്യകാര്‍മികത്വം വഹിക്കും.
ഫാ. റോയിസണ്‍ മേനോലിക്കല്‍, ഫാ. സിബി വെട്ടിയോലി തുടങ്ങിയവര്‍ സഹകാര്‍മികത്വം
വഹിക്കും. അലീന എല്‍ദോ കുരുന്നപ്പള്ളിയാണ് തിരുനാള്‍ പ്രസുദേന്തി.
ഭാരത്തിന്റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
കര്‍മ്മങ്ങളില്‍ സംബന്ധിച്ച് വിശുദ്ധയുടെ മധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍
പ്രാപിക്കുവാന്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയും പ്രസുദേന്തി അലീന എല്‍ദോ
കുരുന്നപ്പള്ളിയും മറ്റ് ഭാരവാഹികളും സ്വാഗതം ചെയ്യുന്നു.
തിരുകര്‍മ്മങ്ങള്‍ക്കുശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 718 944 4747. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്.
പള്ളിയുടെ വിലാസം: 810- East, 221 Street, Bronx, NY 10467.