Image

തടസ്സങ്ങള്‍ നീങ്ങി; ന്യൂയോര്‍ക്കില്‍ എസ്‌തഫാനോസിന്റെ ദേവാലയ നിര്‍മ്മാണത്തിന്‌ തുടക്കമായി

സാബു തടിപ്പുഴ Published on 19 July, 2012
തടസ്സങ്ങള്‍ നീങ്ങി; ന്യൂയോര്‍ക്കില്‍ എസ്‌തഫാനോസിന്റെ ദേവാലയ നിര്‍മ്മാണത്തിന്‌ തുടക്കമായി
ന്യൂയോര്‍ക്ക്‌: ക്യൂന്‍സിലെ ക്‌നാനായ കത്തോലിക്കാ മിഷന്റെ നേതൃത്വത്തില്‍ ലോംഗ്‌ ഐലന്റിലെ വിശുദ്ധ എസ്‌തഫാനോസിന്റെ ദേവാലയ നിര്‍മ്മാണത്തിന്‌ തുടക്കമായി. നിയമപരമായ ചില പ്രശ്‌നങ്ങള്‍ മൂലം ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്‌ തടസ്സങ്ങള്‍ നേരിട്ടു.

വികാരി ഫാ. ജോസ്‌ തറയ്‌ക്കലിന്റെ നേതൃത്വത്തില്‍ സെക്രട്ടറി, ഫണ്ട്‌ റൈസിംഗ്‌ ചെയര്‍മാന്‍, കൈക്കാരന്മാര്‍, പള്ളി കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി തടസ്സങ്ങള്‍ ഓരോന്നായി പരിഹരിച്ചു. ഇപ്പോള്‍ പള്ളി നിര്‍മ്മിക്കുന്നതിനാവശ്യമായ എല്ലാ പെര്‍മിറ്റുകളും ലഭിച്ചു.

ജൂലൈ 14-ന്‌ ശനിയാഴ്‌ച രാവിലെ ബഹുമാനപ്പെട്ട തറയ്‌ക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ പള്ളി കെട്ടിടം വൃത്തിയാക്കുന്നതിനായി ശ്രമദാനം നടത്തി. സെക്രട്ടറി ജോസ്‌ കോരക്കുടി, ഷിനോ മറ്റം, കുര്യാക്കോ മേക്കാട്ടില്‍, ജയിംസ്‌ ആന്‍ഡ്‌ സാലി തോട്ടം, പ്രന്‍സ്‌ തടത്തില്‍, ലൂക്ക്‌ പതിയില്‍, സജി ഒരപ്പാങ്കല്‍, മനോജ്‌ കാവുംപുറം, എബി തേര്‍വാലകട്ട, അലക്‌സ്‌ കാവുംപുറം, ലിസി വട്ടക്കളം, പുല്ലാപ്പള്ളി ഏബ്രഹാം, സാബു തടിപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ ഡയറക്‌ടര്‍ ഫാ. മൈക്കിള്‍ നെടുന്തുരുത്തിയും സന്നിഹിതനായിരുന്നു.
തടസ്സങ്ങള്‍ നീങ്ങി; ന്യൂയോര്‍ക്കില്‍ എസ്‌തഫാനോസിന്റെ ദേവാലയ നിര്‍മ്മാണത്തിന്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക