Image

`കെയര്‍ ആന്‍ഡ്‌ ഷെയര്‍ ഫൗണ്ടേഷന്‍' മാനസികരോഗികളുടെ പുനരധിവാസ പദ്ധതിയിലേക്ക്‌ കടക്കുന്നു

Published on 19 July, 2012
`കെയര്‍ ആന്‍ഡ്‌ ഷെയര്‍ ഫൗണ്ടേഷന്‍' മാനസികരോഗികളുടെ പുനരധിവാസ പദ്ധതിയിലേക്ക്‌ കടക്കുന്നു
മസ്‌കറ്റ്‌: ചലച്ചിത്രമാരം മമ്മൂട്ടി രക്ഷാധികാരിയായ `കെയര്‍ ആന്‍ഡ്‌ ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്‌ചേഷന്‍' മാനസികരോഗികളുടെ പുനരധിവാസ പദ്ധതിയിലേക്ക്‌ കടക്കുന്നു. ഫൗന്‍ഡേഷന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പങ്കാളിത്തവും പിന്തുണയും തേടി മസ്‌കത്തിലെത്തിയ മമ്മൂട്ടി ഗ്രാന്‍ഡ്‌ ഹയാത്ത്‌ ഹോട്ടലില്‍ നടന്ന കുടുംബസംഗമത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. സ്വബോധം നഷ്ടപ്പെട്ട നിരവധി മാനസികരോഗികള്‍ക്ക്‌ അത്‌ തിരിച്ചുകിട്ടിയിട്ടും സമൂഹവും കുടുംബവും അവരെ അംഗീകരിക്കാത്ത അവസ്ഥയുണ്ട്‌. ഭ്രാന്താശുപത്രിയിലേക്ക്‌ രോഗമില്ലാതിരുന്നിട്ടും തിരിച്ചുപോകേണ്ടി വരുന്ന ഇത്തരക്കാരെയും പുനരധിവസിപ്പിക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. മലയാളത്തിന്‍െറ കഥാകാരന്‍ എം.ടി. വാസുദേവന്‍നായര്‍ ഒരിക്കല്‍ സിനിമക്ക്‌ വേണ്ടിയാണ്‌ അത്തരമൊരാളുടെ അനുഭവകഥ പറഞ്ഞത്‌.

അത്‌ സിനിമയായില്ല എങ്കിലും അത്തരം നിരവധി വ്യക്തികള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്‌. പക്ഷെ, മാനസികരോഗികളുടെ പുനരധിവാസ മേഖലയിലേക്ക്‌ കടന്നുവരാന്‍ പലരും ധൈര്യപ്പെടാറില്ല. അത്തരമൊരു ദൗത്യം കൂടി ഫൗന്‍ഡേഷന്‍ ഏറ്റെടുക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ഹൃദ്രോഗ ബാധിതരായ 12 വയസിന്‌ താഴെയുള്ള കുട്ടികളുടെ ശസ്‌ത്രക്രിയക്കായി നടപ്പാക്കിയ `ഹൃദയസ്‌പര്‍ശം' പദ്ധതിയിലൂടെ 159 കുട്ടികള്‍ക്ക്‌ ശസ്‌ത്രക്രിയ നടത്താനായി. എല്ലാവരിലും അനുകമ്പയും കാരുണ്യവുമുണ്ട്‌ അത്‌ ആവശ്യമുള്ളവരിലേക്ക്‌ എത്തിക്കുന്ന മാധ്യമം മാത്രമാണ്‌ താന്‍ നേതൃത്വം നല്‍കുന്ന ഫൗന്‍ഡേഷന്‍ മമ്മൂട്ടി വിശദീകരിച്ചു. പലരും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നുവെങ്കിലും അത്‌ അര്‍ഹരായവരിലേക്ക്‌ എത്തുന്നുണ്ടോ എന്ന സംശയം ബാക്കിനില്‍ക്കുന്നു.
ഇക്കാര്യത്തില്‍ വിശ്വസ്ഥതയും, ഫൗന്‍ഡേഷനില്‍ പങ്കാളികളാകുന്നവര്‍ക്കും മറ്റൊരു നേട്ടവും ലഭിക്കില്ല എന്ന ഉറപ്പും മാത്രമാണ്‌ തങ്ങള്‍ നല്‍കുന്നതെന്ന്‌ അദ്ദേഹം വിശദീകരിച്ചു. ഒമാനിലെ പ്രമുഖര്‍ കുടുംബസംഗമത്തില്‍ പങ്കെടുത്തു.യോഗത്തില്‍ ഫൗന്‍ഡേഷന്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍ അധ്യക്ഷനായിരുന്നു. റോയി മാത്യൂ (മിനിമുത്തൂറ്റ്‌), ഗീവര്‍ഗീസ്‌ യോഹന്നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
`കെയര്‍ ആന്‍ഡ്‌ ഷെയര്‍ ഫൗണ്ടേഷന്‍' മാനസികരോഗികളുടെ പുനരധിവാസ പദ്ധതിയിലേക്ക്‌ കടക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക