Image

ഹംസ അന്‍വരി മോളൂരിന്‌ ബഹ്‌റൈന്‍ എസ്‌കെഎസ്‌എസ്‌എഫ്‌ യാത്രയയപ്പ്‌ നല്‍കി

Published on 19 July, 2012
ഹംസ അന്‍വരി മോളൂരിന്‌ ബഹ്‌റൈന്‍ എസ്‌കെഎസ്‌എസ്‌എഫ്‌ യാത്രയയപ്പ്‌ നല്‍കി
മനാമ: ബഹ്‌റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടില്‍ പോകുന്ന ബഹ്‌റൈന്‍ എസ്‌കെഎസ്‌എസ്‌എഫ്‌ വൈസ്‌ പ്രസിഡന്റും റഫ ഏരിയ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ കോ ഓര്‍ഡിനേറ്ററുമായ ഉസ്‌താദ്‌ ഹംസ അന്‍വരി മോളൂരിന്‌ ബഹ്‌റൈന്‍ എസ്‌കെഎസ്‌എസ്‌എഫ്‌ യാത്രയയപ്പ്‌ നല്‍കി.

മനാമ സമസ്‌താലയത്തില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ എസ്‌കെഎസ്‌എസ്‌എഫ്‌ ജനറല്‍ സെക്രട്ടറി ഉബൈദുള്ള റഹ്‌മാനി ഉപഹാരം നല്‍കി. യാത്രയപ്പ്‌ യോഗത്തില്‍ കുന്നോത്ത്‌ കുഞ്ഞബ്‌ദുള്ള ഹാജി, എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, കുഞ്ഞഹമ്മദ്‌ ഹാജി, ഉമറുല്‍ ഫാറൂഖ്‌ ഹുദവി, മുഹമ്മദലി ഫൈസി, ഷറഫുദീന്‍ മാരായമംഗലം, ഹാഷിം കോക്കല്ലൂര്‍, കെഎംഎസ്‌ മൗലവി, മൗസല്‍ മൂപ്പന്‍ തിരൂര്‍, ലത്തീഫ്‌ ചേരാപുരം, ശിഹാബ്‌ കോട്ടക്കല്‍ തുടങ്ങി സമസ്‌തയുടെയും എസ്‌കെഎസ്‌എസ്‌എഫിന്റെയും മുഖ്യ ഭാരവാഹികളും ഏരിയാ പ്രതിനിധികളും പ്രസംഗിച്ചു.
ഹംസ അന്‍വരി മോളൂരിന്‌ ബഹ്‌റൈന്‍ എസ്‌കെഎസ്‌എസ്‌എഫ്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക