Image

'എം.എസ്. മാത്യൂ മുണ്ടയ്ക്കല്‍' അനുസ്മരണം നടത്തി

പി.പി.ചെറിയാന്‍ Published on 19 July, 2012
'എം.എസ്. മാത്യൂ മുണ്ടയ്ക്കല്‍' അനുസ്മരണം നടത്തി
അതിരമ്പുഴ: അഡ്വ. ജയിന്‍ മാത്യൂ മുണ്ടയ്ക്കല്‍ (ഫ്‌ളോറിഡാ), ജയിംസ് ജേക്കബ് ഗ്രേസ്ഭവന്‍ (ഡാലസ്), ജാസ്മിന്‍ മാത്യൂ പനയ്ക്കല്‍(ന്യൂയോര്‍ക്ക്/കടുത്തുരുത്തി), ജയിസണ്‍ മാത്യൂ(കാനഡ) എന്നിവരുടെ പിതാവും പ്രമുഖ ഗാന്ധിയനും, അദ്ധ്യാപകനും, ഗ്രന്ഥശാലാ പ്രവര്‍ത്തകനും, കോട്ടയത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വേദികളില്‍ നിറസാന്നിദ്ധ്യവുമായിരുന്ന ശ്രീ.എം.എസ്. മാത്യൂ മുണ്ടയ്ക്കലിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ജൂലൈ18 ബുധനാഴ്ച വൈകുന്നേരം അതിരമ്പുഴ ജയ് ഭാരത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം നടത്തി.

മുന്‍ മേഘാലയ ഗവര്‍ണറും രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ.എം.എം. ജേക്കബ് ആയിരുന്നു മുഖ്യ പ്രഭാഷകന്‍. എം.എസ്. മാത്യൂ സാറിന്റെ മൂത്ത മകന്‍ ശ്രീ. ജസ്റ്റിന്‍ മാത്യൂ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ശ്രീ. വി.എസ്. തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരള ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എസ്. മാത്യൂ സാറിന്റെ ഫോട്ടോ അനാച്ഛാദനകര്‍മ്മം നിര്‍വഹിച്ചു.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാ ബാനര്‍ജി എന്‍ഡോവുമെന്റുകള്‍ വിതരണം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ അംഗം ശ്രീ.സി.എന്‍.ബി.ഉണ്ണി, ഇന്ത്യ മോണിറ്റര്‍ മാനേജിംഗ് എഡിറ്റര്‍ ശ്രീ. ജോര്‍ജ് കുര്യന്‍, സഞ്ചാര സാഹിത്യകാരന്‍ ശ്രീ.എം. സി. ചാക്കോ മണ്ണാര്‍ക്കാട്ടില്‍, റിട്ട. അദ്ധ്യാപകന്‍ ശ്രീ. എം.സി. മൈക്കിള്‍ മാന്തുരുത്തില്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോര്‍ജ്ജുകുട്ടി വെമ്പേനി, ശ്രീ.കെ.ജെ. ജോര്‍ജ്ജ് തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.

അഡ്വ. കെ.ജെ. ഫിലിപ്പോസ് സ്വാഗതവും ലൈബ്രറി സെക്രട്ടറി ശ്രീ.എന്‍.എസ്. മാത്യൂ കൃതജ്ഞതയും പറഞ്ഞു. ലൈബ്രറി കമ്മറ്റി മെമ്പര്‍ ശ്രീമതി ഒമേഗാ സുനില്‍ ആയിരുന്നു എം.സി. ആയി പ്രവര്‍ത്തിച്ചത്.

'എം.എസ്. മാത്യൂ മുണ്ടയ്ക്കല്‍' അനുസ്മരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക