Image

അറ്റ്‌ലാന്റ സീറോ മലബാര്‍ കണ്‍വന്‍ഷന്‍: ഫാ മാര്‍ട്ടിന്‍ വരിക്കാനിക്കലിന്റെ നേതൃത്വത്തില്‍ സംഗീതപരിപാടി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 19 July, 2012
അറ്റ്‌ലാന്റ സീറോ മലബാര്‍ കണ്‍വന്‍ഷന്‍: ഫാ മാര്‍ട്ടിന്‍ വരിക്കാനിക്കലിന്റെ നേതൃത്വത്തില്‍ സംഗീതപരിപാടി
അറ്റ്‌ലാന്റ: ഉദ്വേകജനകവും വികാരതീഷ്ണവുമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയും ശ്രവ്യസുന്ദരമായ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയും കൊണ്ട് അഞ്ച് മുതല്‍ എഴുപത്തിയഞ്ചു വയസുവരെ പ്രായമുള്ള കലാകാരന്മാരെ യും കലാകാരികളെയും അണിനിരത്തി ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ രചനയും സംഗീ തവും സംവിധാനവും നിര്‍വഹിക്കുന്ന "ജേര്‍ണി ഇന്‍ ഫെയ്ത്ത്-എ മ്യൂസിക്കല്‍ " എന്ന മ്യൂസിക്കല്‍ ഡ്രാമ ജൂലൈ 26ന് ദൃശ്യവിസ്മയം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു.

ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമേറിയ ഈ പരിപാടിയുടെ ആദ്യ ഏഴു മിനിട്ടില്‍ ക്ലാസിക്കല്‍, ഫോക്ക്, ഫ്യൂഷന്‍ എന്നീ നൃത്തരൂപങ്ങളെ കോര്‍ത്തിണക്കിയ സ്വാഗത നൃത്തമാണ്. നൃത്തം, സംഗീതം, അഭ'ിനയം എന്നിവയ്ക്ക് തുല്യപ്രാധാന്യം നല്‍കി ക്കൊണ്ട് ലോകത്തിലെ വിവിധ ഭാഗങ്ങളിലെ സംഗീത, നൃത്യ, നാട്യ ശൈലികളുടെ ഒരു മാമാങ്കം ആണ് ഫാ മാര്‍ട്ടിന്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്.

വികാരതീഷ്ണമായ അഭിനയ മുഹൂര്‍ത്തങ്ങള്‍, ആത്മീയത നിറഞ്ഞ സംഗീത നിമിഷങ്ങള്‍, മനസിനെ ചിന്തിപ്പിക്കുന്ന ഉദ്വേഗജനകമായ മൂഹൂര്‍ത്തങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയ ഒരു കലാവിരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇന്ത്യയിലെയും അമേരിക്കയിലെയും ഗായകരും കലാകാരന്മാരും ദൃശ്യഛായാഗ്രഹ വിദഗ്ധരും ഫാ വരിക്കാനിക്കലിനോടൊപ്പം ഈ സംരംഭത്തില്‍ പങ്കാളികളാണ്. വയലിനിസ്റ്റ് ആറ്റുകാല്‍ ബാലസുബ്ര ഹ്മണ്യം, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും സംഗീത സംവിധായ കനുമായ സെബി നായരമ്പലം, ജാസ് റോക്ക് സംഗീതജ്ഞന്‍ ജാക്‌സണ്‍ അരൂജ-13KD എന്നിവരുടെ നേതൃത്വത്തിലുള്ള കലാകാരന്മാര്‍ പശ്ചാത്തല സംഗീ തം ഒരുക്കുന്നു. കേരള സ്‌റ്റേറ്റ് അവാര്‍ഡ് വിന്നര്‍ രാജലക്ഷ്മി, ഭാവഗായകന്‍ വിത്സണ്‍ പിറവം, ക്ലാസിക്കല്‍ ഗായകന്‍ മധു ബാലകൃഷ്ണന്‍ എന്നിവരെ കൂടാതെ കെസ്റ്റര്‍, ഗാഗുല്‍ ജോസഫ് എന്നിവരും ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

ഇതിന്റെ പരിപാടിയുടെ ഡബ്ബിങ് കേരളത്തിലെയും ഹോളിവുഡിലെയും വിഖ്യാത സ്റ്റുഡിയോകളിലാണ് നിര്‍വഹിച്ചിരിക്കുന്നത്. ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഓഡിയോ കംപ്യൂട്ടര്‍വത്കൃത ലൈറ്റിങ്, സ്‌റ്റേറ്റ് ഓഫ് ആര്‍ട്ട് ബാക്ക്ഗ്രൗണ്ട് പ്രൊജക്ഷന്‍ എന്നിവ സമന്വയിപ്പിച്ചുള്ള ലോകോത്തര പരിപാടി ജൂലൈ 26ന് ജോര്‍ജിയ ഇന്റര്‍നാഷണല്‍ സെന്ററില്‍ അരങ്ങേറുന്നു.

മലയാളത്തിലും മറ്റു ഭാഷകളിലും ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ ഉള്‍പ്പെടെ നിരവധി ആല്‍ബങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ച പ്രശസ്തനാണു ഫാ മാര്‍ട്ടിന്‍ വരിക്കാനിക്കല്‍. ഇപ്പോള്‍ കലിഫോര്‍ണിയയിലെ ഹോളിവുഡില്‍ വിഷ്വല്‍ മ്യൂസിക് ഡയറക്ടര്‍ എന്ന നിലയില്‍ തന്റെ കര്‍മ്മമേഖലയില്‍ വ്യാപൃതനാണ് അദ്ദേഹം.

അറ്റ്‌ലാന്റ സീറോ മലബാര്‍ കണ്‍വന്‍ഷന്‍: ഫാ മാര്‍ട്ടിന്‍ വരിക്കാനിക്കലിന്റെ നേതൃത്വത്തില്‍ സംഗീതപരിപാടിഅറ്റ്‌ലാന്റ സീറോ മലബാര്‍ കണ്‍വന്‍ഷന്‍: ഫാ മാര്‍ട്ടിന്‍ വരിക്കാനിക്കലിന്റെ നേതൃത്വത്തില്‍ സംഗീതപരിപാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക