Image

ഫോമാ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനത്തില്‍ മിഥുല്‍ ദേശായി പങ്കെടുക്കും

Published on 18 July, 2012
ഫോമാ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനത്തില്‍ മിഥുല്‍ ദേശായി പങ്കെടുക്കും
വാഷിംഗ്‌ടണ്‍: ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷനായ ``കണ്‍വെന്‍ഷന്‍ അറ്റ്‌ സീ''യുടെ ഉദ്‌ഘാടനസമ്മേളനത്തില്‍ യു.എസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിനിധിയായി സീനിയര്‍ അഡൈ്വസറും, ഇന്ത്യന്‍ വംശജനുമായ മിഥുല്‍ ദേശീയ പങ്കെടുക്കും.

കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനത്തിന്‌ എത്തുമെന്ന്‌ അറിയിച്ചിരുന്ന ഡപ്യൂട്ടി സെക്രട്ടറി അലീസ അയേഴ്‌സിന്‌ വിദേശയാത്രമൂലം പങ്കെടുക്കാവാത്ത അവസരത്തിലാണ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടിന്റെ പ്രതിനിധിയായി മിഥുല്‍ റോയി പങ്കെടുക്കുന്നത്‌.

ഹിലരി ക്ലിന്റന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥനാണ്‌ മിഥുല്‍. ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൗത്ത്‌ ആന്‍ഡ്‌ സെന്‍ട്രല്‍ ഏഷ്യ ബ്യൂറോ ഡിപ്പാര്‍ട്ട്‌മെന്റും ഡയസ്‌പോറ ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്‌മളമാക്കാനാണ്‌ ഏതാനും മാസങ്ങള്‍ക്കുമുമ്പ്‌ മിഥുല്‍ ദേശായിയെ നിയമിച്ചത്‌.

ഡയസ്‌പോറ എന്‍ഗേജ്‌മെന്റ്‌, ഡയസ്‌പോറ ഔട്ട്‌ റീച്ച്‌ തുടങ്ങിയ മേഖലകളുടെ മേല്‍നോട്ടക്കാരനാണ്‌ മിഥുല്‍ ദേശായി. ഇത്തരത്തിലുള്ള ഒരു വ്യക്തി നോര്‍ത്ത്‌ അമേരിക്കയിലെ പ്രവാസി കേരളീയരുടെ സംഘചേതനയായ ഫോമയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്‌ ഒരു വലിയ അംഗീകാരമായി ഫോമ നേതൃത്വം വിലയിരുത്തുന്നു.
ഫോമാ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനത്തില്‍ മിഥുല്‍ ദേശായി പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക