Image

രണ്ടാമത്‌ ഇന്റര്‍ചര്‍ച്ച്‌ വോളിബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍

ജോസ്‌ മാളേയ്‌ക്കല്‍ Published on 28 July, 2011
രണ്ടാമത്‌ ഇന്റര്‍ചര്‍ച്ച്‌ വോളിബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
ഫിലാഡല്‍ഫിയ: താഴത്തേല്‍ മേരി സെബാസ്റ്റ്യന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടി സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളിയുടെ വോളിബോള്‍ കോര്‍ട്ടില്‍ ജൂലൈ 24 നു നടന്ന രണ്ടാമത്‌ മലയാളി ഇന്റര്‍ചര്‍ച്ച്‌ ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ അഭിലാഷ്‌ ലൂക്കോസ്‌ ക്യാപ്‌റ്റനായ സീറോമലബാര്‍ ചര്‍ച്ച്‌ ടീം ജയ്‌സണ്‍ സെബാസ്റ്റ്യന്‍ (അഡ്വാന്‍സ്‌ റിയല്‍റ്റി വണ്‍) സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍ റോളിംഗ്‌ ട്രോഫി കരസ്ഥമാക്കി. സജി
വര്‍ഗീസ്‌ ക്യാപ്‌റ്റനായ ഫിലാഡല്‍ഫിയ ഗ്രേയ്‌സ്‌ പെന്റകോസ്റ്റല്‍ ചര്‍ച്ച്‌ ടീം റണ്ണര്‍ അപ്‌ ആയി റിയല്‍റ്റര്‍ തോമസ്‌ പള്ളം സ്‌പോണ്‍സര്‍ ചെയ്യുന്ന റിമാക്‌സ്‌ ഈസ്റ്റേണ്‍ ട്രോഫി നേടി. ജെയിംസ്‌ കൂടത്തില്‍ എം. വി. പി യായും, ഡെന്നിസ്‌ മന്നാട്ട്‌ ബസ്റ്റ്‌ ഡീഫന്‍സീവ്‌ പ്ലേയറായും തെരഞ്ഞെടുക്കപ്പെട്ടു. എസ്‌. ജെ ടാക്‌സ്‌ ആന്റ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ (സാബു ജോസഫ്‌) ഒരു സ്‌പോണ്‍സറായിരുന്നു. ഫാ. ജോണ്‍ മേലേപ്പുറം, ജയ്‌സണ്‍ സെബാസ്റ്റ്യന്‍, തോമസ്‌ പള്ളം എന്നിവര്‍ വിജയികള്‍ക്ക്‌ ട്രോഫികള്‍ വിതരണം ചെയ്‌തു.

വിശാല ഫിലാഡല്‍ഫിയ റീജിയണിലെ പള്ളികളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തിയ ടൂര്‍ണമന്റില്‍ ആദ്യദിവസമായ ശനിയാഴ്‌ച്ച ലീഗ്‌ മല്‍സരങ്ങളും, രണ്ടാം ദിവസം സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളും നടന്നു. ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ റീജിയണിലെ 6 ചര്‍ച്ച്‌ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മല്‍സരം കാണാന്‍ പ്രതികൂല കാലാവസ്ഥ വകവക്കാതെ ധാരാളം സ്‌പോര്‍ട്‌സ്‌ പ്രേമികള്‍ എത്തിയിരുന്നു. ടൂര്‍ണമന്റ്‌ വിജയകരമായി നടത്തിയത്‌ യൂണിവേഴ്‌സിറ്റി വോളിബോള്‍ താരങ്ങളായിരുന്ന സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം, സുജാത സെബാസ്റ്റ്യന്‍, സീറോമലബാര്‍ പള്ളി ട്രസ്റ്റി എബ്രാഹം മുണ്ടക്കല്‍, എം. സി. സേവ്യര്‍, അഭിലാഷ്‌ ലൂക്കോസ്‌, ഗ്ലാഡ്‌സണ്‍ മാത്യു, ജെയ്‌സണ്‍ പൂവത്തിങ്കല്‍, രാജീവ്‌ തോമസ്‌, ജയ്‌സണ്‍ സെബാസ്റ്റ്യന്‍, സ്റ്റാന്‍ലി എബ്രാഹം, ജസ്റ്റിന്‍ മാത്യു, ജോസഫ്‌ വര്‍ഗീസ്‌, ജോയി കരുമത്തി, സന്തോഷ്‌, ജോര്‍ജ്‌ ഓലിക്കല്‍ എന്നിവരടങ്ങുന്ന സംഘാടകസമിതിയാണൂ. എബ്രാഹം മുണ്ടക്കല്‍, ദാനിയേല്‍ യോഹന്നാന്‍ (ജോസി) എന്നിവര്‍ റഫറിമാരായി.
രണ്ടാമത്‌ ഇന്റര്‍ചര്‍ച്ച്‌ വോളിബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക