Image

ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ഷോജി മാത്യുവും ഗവര്‍ണ്ണര്‍ പാറ്റ്‌ ക്യൂനെ കേരളത്തിലേക്ക്‌ ക്ഷണിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2012
ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ഷോജി മാത്യുവും ഗവര്‍ണ്ണര്‍ പാറ്റ്‌ ക്യൂനെ കേരളത്തിലേക്ക്‌ ക്ഷണിച്ചു
ഷിക്കാഗോ: സെപ്‌റ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന `എമര്‍ജിംഗ്‌ കേരള' സമ്മേളനത്തിലേക്ക്‌ ഇല്ലിനോയിസ്‌ ഗവര്‍ണ്ണര്‍ പാറ്റ്‌ ക്യൂനെ ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറിയും ജിവി സിസ്റ്റംസിന്റെ പ്രസിഡന്റുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ഇന്ത്യന്‍ ഐ.ടി അസോസിയേഷന്റെ പ്രസിഡന്റും, ഐ.ടി കമ്പനിയായ ടെക്‌ ഇന്‍ഡെക്‌സിന്റെ സി.ഇ.ഒയുമായ ഷോജി മാത്യുവും ചേര്‍ന്ന്‌ കേരളത്തിലേക്ക്‌ ക്ഷണിക്കുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക ഇന്‍വിറ്റേഷന്‍ ലെറ്റര്‍ അദ്ദേഹത്തിന്‌ കൈമാറുകയും ചെയ്‌തു. കേരള മുഖ്യമന്ത്രി `വെരി വി.ഐ.പി' കാറ്റഗറിയിലാണ്‌ ഗവര്‍ണറെ ക്ഷണിച്ചത്‌. ഗവര്‍ണ്ണര്‍ വളരെ സന്തോഷത്തോടെ ക്ഷണം സ്വീകരിക്കുകയും പ്രകൃതി രമണീയമായ കേരളത്തിലേക്ക്‌ ക്ഷണിച്ചതിന്‌ നന്ദി പറയുകയും ചെയ്‌തു. ഇതുകൂടാതെ വിവിധ സിറ്റികളിലെ മേയര്‍മാര്‍, അമേരിക്കയുടെ വിവിധ കോര്‍പ്പറേഷനുകളുടെ സി.ഇ.ഒമാര്‍, ആപ്പിള്‍, ഐബിഎം തുടങ്ങിയ കമ്പനികളുടെ സാങ്കേതിക വിദഗ്‌ധരെ സമ്മേളനത്തിലേക്ക്‌ ക്ഷണിക്കുന്നതാണെന്ന്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ഷോജി മാത്യുവും അറിയിച്ചു.

`എമര്‍ജിംഗ്‌ കേരള' എന്ന സമ്മേളനത്തിന്‌ അമേരിക്ക, യൂറോപ്പ്‌, ഗള്‍ഫ്‌, ഓസ്‌ട്രേലിയ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ പൊളിറ്റിക്കല്‍ ലീഡേഴ്‌സ്‌, വലിയ കോര്‍പ്പറേഷനുകളുടെ സി.ഇ.ഒമാര്‍, ശാസ്‌ത്ര-സാങ്കേതിക വിദഗ്‌ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും. കേരളത്തിലേക്ക്‌ വിദേശങ്ങളില്‍ നിന്ന്‌ വ്യവസായങ്ങള്‍ കൊണ്ടുവരികയും, കേരളത്തിലെ ഉത്‌പന്നങ്ങള്‍ വിദേശങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുകയും ചെയ്യുക എന്നതാണ്‌ ലക്ഷ്യം.

ടെക്‌നോളജി, റോഡ്‌, റെയില്‍, തുറമുഖം, ഐ.ടി, മാനുഫാക്‌ചറിംഗ്‌ മേഖലകളില്‍ അസൂയാവഹമായ കുതിച്ചു ചാട്ടം നടത്തുന്ന കേരളം കേരളത്തിലേക്ക്‌ വിദേഷ ബിസിനസുകളെ ആകര്‍ഷിക്കുവാന്‍ ഒരു വലിയ ബിസിനസ്‌ പാക്കേജ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരള ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ നടപ്പിലാക്കുന്നുണ്ട്‌. കേരളത്തിന്റെ മുഖച്ഛായ മാറ്റുക എന്നത്‌ ഓരോ മലയാളിയുടേയും കടമയാണ്‌. ഇതില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ gladsonvarghese8@gmailcom എന്ന ഇമെയിലില്‍ ബന്ധപ്പെടുക.
ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ഷോജി മാത്യുവും ഗവര്‍ണ്ണര്‍ പാറ്റ്‌ ക്യൂനെ കേരളത്തിലേക്ക്‌ ക്ഷണിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക