Image

ഡോ. ഫ്രിമു വര്‍ഗീസ്‌ എ.കെ.എം.ജി പ്രസിഡന്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2012
ഡോ. ഫ്രിമു വര്‍ഗീസ്‌ എ.കെ.എം.ജി പ്രസിഡന്റ്‌
ഡിട്രോയിറ്റ്‌ : ജൂലായ്‌ 18 അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള കേരള മെഡിക്കല്‍ ബിരുദധാരികളുടെ സംഘടന ആള്‍ കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ്‌ അസോസിയേഷന്‍ (എ.കെ.എം.ജി) യുടെ 2012-2013 വര്‍ഷത്തെ പ്രസിഡന്റായി ഡോക്‌ടര്‍ ഫ്രീമൂ വര്‍ഗീസ്‌ തെരഞ്ഞെടുക്കപ്പെട്ടു. ഹൂസ്റ്റണ്‍ കേന്ദ്രമായി സേവനം നടത്തിവരുന്ന കിഡ്‌നി സ്‌പെഷ്യലിസ്റ്റാണ്‌ ചെങ്ങന്നൂര്‍ സ്വദേശിയായ ഫ്രീമു.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അമേരിക്കയില്‍ സ്റ്റേജ്‌ഷോ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഫ്രീഡിയ എന്റര്‍യ്‌ന്റ്‌മെന്റ്‌ കമ്പനിയുടെ പ്രസിഡന്റാണ്‌. ഷാജികൈലാസ്‌-പ്രഥിരാജ്‌ ടീമിന്റെ പുതിയ ചിത്രം സിംഹാസനത്തിന്റെ വിതരണവും, ശ്രീനിവാസനും ആസിഫ്‌ അലിയും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രീകരണം തുടങ്ങാനിരിക്കുന്ന ടൂ ജെന്റില്‍മെന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണവും ഫ്രീഡിയയാണ്‌. 2013 സെപ്‌തംബറില്‍ ഹൂസ്റ്റണില്‍ നടക്കുന്ന എ.കെ.എം.ജി സമ്മേളനത്തോടനുബന്ധിച്ച്‌ മലയാളചലച്ചിത്ര പിന്നണിഗാനരംഗത്ത്‌ 30 വര്‍ഷം തികച്ച ഗായിക കെ.എസ്‌. ചിത്ര, ഗായകന്‍ എം.ജി. ശ്രീകുമാര്‍, സൗണ്ട്‌ എഞ്ചിനിയര്‍ ടെന്നിസണ്‍ എന്നിവരെ ആദരിക്കുമെന്ന്‌ ഡിട്രോയിറ്റില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ഡോക്‌ടര്‍ ഫ്രീമു അറിയിച്ചു. എ.കെ.എം.ജിയ്‌ക്കും ഫ്രീഡിയയ്‌ക്കും വേണ്ടി കേരള്‍ ടുഡേ ഡോട്ട്‌കോമാണ്‌ പരിപാടി ഇവന്റ്‌മാനേജ്‌ ചെയ്യുക.
ഡോ. ഫ്രിമു വര്‍ഗീസ്‌ എ.കെ.എം.ജി പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക