Image

ഫാ.ജെറി ജേക്കബ്‌ എം.ഡി അഭിഷിക്തനായി

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2012
ഫാ.ജെറി ജേക്കബ്‌ എം.ഡി അഭിഷിക്തനായി
2012 ജൂലൈ 14-ന്‌ ആകമാന സുറിയാനിസഭയുടെ മലങ്കരഭദ്രാസനത്തെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ ആത്മീയശുശ്രൂഷകള്‍ക്ക്‌ ഒരു വലിയ ജനാവലിതന്നെ സാക്ഷികളായി. അമേരിക്കയിലെ വടക്കുകിഴക്കന്‍ പ്രവശ്യാസഞ്ചയങ്ങളില്‍ നിന്ന്‌ ആദ്യമായി മലങ്കരപാരമ്പര്യമുള്ള സ്വദേശിയായൊരാള്‍ സുറിയാനി സഭയുടെ വൈദികപദവിയിലേക്ക്‌ അവരോധിക്കപ്പെട്ട സുദിനം. ന്യൂയോര്‍ക്കിലെ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയംഗം ബഹു.ജെറി ജേക്കബ്‌ ശെമ്മാശ്ശന്‍ പാത്രിയാര്‍ക്കല്‍ വികാരിയായ ആര്‍ച്ചുബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. കേരളത്തില്‍ നിന്നും കോട്ടയം ഭദ്രാസനത്തിന്റെ അഭി.ഡോ.തോമസ്‌ മോര്‍ തീമോത്തിയോസ്‌, സുറിയാനി സഭയുടെ കിഴക്കനമേരിക്കന്‍ ഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പ്‌ മോര്‍ സിറില്‍ അഫ്രേം കരീം എന്നീ തിരുമേനിമാരുടെ സാന്നിദ്ധ്യം നവവൈദികര്‍ പ്രത്യേകം അനുഗ്രഹാനുഭവമായിത്തീര്‍ന്നു.

അമേരിക്കയുടെ നാലു ദിക്കിലുമുള്ള വിവിധ ദേവാലയങ്ങളില്‍ നിന്നും വന്ദ്യ കോറെപ്പിസ്‌കോപ്പമാര്‍ , ബഹു. വൈദികര്‍, ശെമ്മാശ്ശന്മാര്‍, ജനങ്ങള്‍ എന്നിവര്‍
ന്യൂജേഴ്‌സിയിലെ ടെനാഫ്‌ളൈ സെന്റ്‌ തോമസ്‌ ദേവാലയത്തിലേക്ക്‌ കൂട്ടമായെത്തിയപ്പോള്‍ അത്‌ ആ ദേവാലയങ്ങളില്‍ നിന്ന്‌ അന്നത്തെ ദൈവീകശൂശ്രൂഷയെ പുഷ്ടിപ്പെടുത്താന്‍ ഒഴുകിയെത്തിയ കൃപാസരണികളുടെ സംഗമമായി മാറി. ന്യൂയോര്‍ക്കിലെ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസിലെ എല്ലാ കുടുംബങ്ങളെയും കൂടാതെ, ലിന്‍ബ്രൂക്ക്‌ സെന്റ്‌ മേരീസ്‌, മസ്സാപെക്വാ സെന്റ്‌ പീറ്റേഴ്‌സ്‌ & സെന്റ്‌ പോള്‍സ്‌; ക്വീന്‍സ്‌ സെന്റ്‌ മേരീസ്‌; യോങ്കേഴ്‌സ്‌ സെന്റ്‌ ജോണ്‍ ദ ബാപ്‌റ്റിസ്റ്റ്‌ ; വെസ്റ്റ്‌ നിയാക്ക്‌ സെന്റ്‌ മേരീസ്‌, ന്യൂസിറ്റി സെന്റ്‌ ജോര്‍ജ്ജ്‌; സ്‌പ്രിംഗ്‌ വാലി സെന്റ്‌ ജോര്‍ജ്ജ്‌ എന്നീ ഇടവകകളും, ബോസ്റ്റണ്‍ സെന്റ്‌ ബേസില്‍സ്‌, ന}ജേഴ്‌സിയിലെ കാര്‍ട്ടററ്റ്‌ സെന്റ്‌ ജോര്‍ജ്ജ്‌ , ലിവിംഗ്‌സ്റ്റണ്‍ സെന്റ്‌ ജെയിംസ്‌, ബെര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ എന്നിവകളും , പെന്‍സില്വേനിയായിലെ ഫിലദെല്‌ഫിയ സെന്റ്‌ പീറ്റേഴ്‌സ്‌, ഫിലാദെല്‌ഫിയാ സെന്റ്‌ പോള്‍സ്‌ എന്നീ ഇടവകകളും; ടെക്‌സസിലെ ഹ}സ്റ്റണ്‍ സെന്റ്‌ മേരീസ്‌, നോര്‍ത്ത്‌ കരോളിനായിലെ ഷാര്‍ലെറ്റ്‌ സെന്റ്‌ ജോര്‍ജ്ജ്‌, ചിക്കാഗോയിലെ ഡെസ്‌പ്ലെയിന്‍സ്‌ സെന്റ്‌ ജോര്‍ജ്ജ്‌, നോര്‍ത്ത്‌ ലേക്ക്‌്‌ സെന്റ്‌ പീറ്റേഴ്‌സ്‌ എന്നീ വി.ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍, പട്ടക്കാര്‍, ശെമ്മാശ്ശന്മാര്‍ ഒക്കെയും എത്തിയിരുന്നു. മാര്‍ത്തോമ്മാസഭയുടെ ന്യൂയോര്‍ക്കിലെ ലോങ്ങ്‌ ഐലണ്ട്‌ മാര്‍ത്തോമ്മ ചര്‍ച്ച്‌, ക്വീന്‍സ്‌ സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌, ക്വീന്‍സ്‌ എപ്പിപ്പാനി ചര്‍ച്ച്‌, റോക്ക്‌ലാണ്ടിലുള്ള സഫേണ്‍ സെന്റ്‌ ജെയിംസ്‌, ഓറഞ്ച്‌ബര്‍ഗ്‌ ബഥനി എന്നീ ഇടവകകളില്‍ നിന്നുമുള്ള ബന്ധുമിത്രാദികളെക്കൂടാതെ ഇതര ക്രിസ്‌തീയവിഭാഗങ്ങളില്‌പ്പെട്ട സുഹ്രുത്തുക്കളും ബഹു.ജെറിയച്ചനെ വൈദികപദവിയിലേക്കുയര്‍ത്തിയതിന്‌ സാക്ഷികളായി. അഭി.യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി അര്‍പ്പിച്ച വി.കുര്‍ബ്ബാനയുടെ മദ്ധ്യേയായിരുന്നു പട്ടംകൊടുക്കലിന്റെ ശുശ്രൂഷകള്‍ നടന്നത്‌. വൈദികനായി അഭിഷിക്തനായതിന്റെത്തുടര്‍ന്ന്‌ റവ.ഫാ. ജെറി ജേക്കബ്‌ അഭി.മെത്രാപ്പോലീത്താ അനുഷ്‌ഠിച്ച കുര്‍ബ്ബാനയുടെ അവസാനഭാഗം മലയാളത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ നിര്‍വ്വഹിച്ചത്‌ കണ്ടും കേട്ടും നിന്നവര്‍ വികാരാധീനരായി; പലരും സന്തോഷാശ്രുക്കള്‍ പൊഴിക്കുന്നത്‌ കാണാമായിരുന്നു.

അമേരിക്ക, ഇന്‍ഡ്യാ, സിറിയ എന്നീ രാജ്യങ്ങളിലെ സുറിയാനിസഭയുടെ പിതാക്കന്മാര്‍ ഒന്നിച്ചെത്തി പൗരോഹിത്യത്തിനടുത്ത ശുശ്രൂഷ നിര്‍വ്വഹിച്ചപ്പോള്‍ വിവിധ സംസ്‌ക്കാരങ്ങളുടെ കൂടിച്ചേരലെന്നതിലുപരി, ലോകത്തിലേറ്റവും പൗരാണികമായ സുറിയാനിസഭയുടെ മഹത്വത്തിക്ക്‌ അതിര്‍വരമ്പുകളില്ലെന്ന്‌ ഉത്‌ഘോഷിക്കുക കൂടിയായിരുന്നു.

ടെക്‌സസ്സില്‍നിന്നെത്തിയ ഹ്യൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ സുറിയാനിപ്പള്ളി വികാരിയും സുറിയാനിമല്‌പ്പാന്‍ (ഗുരു)മായ ബഹു.സജി കുര്യാക്കോസ്‌ കശ്ശീശ്ശയുടെ സ്വരം ഏവരുമാസ്വദിച്ചുവെന്ന്‌ പറയുന്നതാവും ശരി. ജെറിയെന്ന അഞ്ചുവയസ്സുകാരനെ പൈതല്‍ പ്രായത്തില്‍തന്നെ വി. മദ്‌ബഹായിലേക്ക്‌ വിളിച്ചടുപ്പിച്ച വെരി.റവ.ഡേവിഡ്‌ ചെറുതോട്ടില്‍ കോറെപ്പിസ്‌കോപ്പായെക്കൂടാതെ വെരി.റവ.ഐസക്‌ പൈലി കോറെപ്പിസ്‌കോപ്പാ, വെരി.റവ.ഗീവര്‍ക്ഷീസ്‌ പുത്തൂര്‍-കുടിലില്‍ കോറെപ്പിസ്‌കോപ്പാ, വെരി.റവ.ഗീവര്‍ക്ഷീസ്‌ ചട്ടത്തില്‍ കോറെപ്പിസ്‌കോപ്പാ, റവ.ഫാ.സാമുവേല്‍ ശെമവൂന്‍, ക്‌നാനായ ഭദ്രാസനത്തിലെ റവ.ഫാ.ചാക്കോ ജേക്കബ്‌, റവ.ഫാ.തോമസ്‌ ഏബ്രഹാം ളാഹയില്‍, റവ.ഫാ.ജേക്കബ്‌ ജോസഫ്‌, റവ.ഡീക്കന്‍ അജീഷ്‌ ഏബ്രഹാം, റവ.ഡീ.ജീവന്‍ പുതിയാമഠത്തില്‍ എന്നിവരും, കേരളത്തില്‍ നിന്നും കോട്ടയം ഭദ്രാസനത്തിലെ?റവ.ഫാ.ഗീവര്‍ഗീസ്‌ തേക്കാനത്ത്‌, അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ ബഹുമാന്യ വൈദികരായ ഫാ.ജോസ്‌ ദാനിയേല്‍ പൈറ്റേല്‍,?ഫാ.വര്‍ഗീസ്‌ മരുന്നിനാല്‍, ഫാ.ദിലീഷ്‌ ഏലിയാസ്‌, ഫാ.സജി കുര്യാക്കോസ്‌, ഫാ.വര്‍ഗീസ്‌ പോള്‍, ഫാ.ഗീവര്‍ഗീസ്‌ ജേക്കബ്‌ ചാലിശ്ശേരി, ഫാ.രാജന്‍ പീറ്റര്‍, ഫാ.ബിജോ മാത|, ഫാ.ജോസഫ്‌ വര്‍ഗീസ്‌, ഫാ.ആകാശ്‌ പോള്‍ എന്നിവരും , ബഹു.ശെമ്മാശ്ശന്മാരായ ഡീ.ജോയല്‍ ജേക്കബ്‌ എം.ഡി, ഡീ. മാര്‍ട്ടിന്‍ ബാബു വടക്കേടത്ത്‌, ഡീ.അനീഷ്‌ സ്‌കറിയാ തേലാപ്പള്ളില്‍, ഡീ.ബെല്‍സണ്‍ കുര്യാക്കോസ്‌, ഡീ. ഷെറില്‍ മത്തായി, ഡീ.ഷോണ്‍ ഷാജി, ഡീ.സുബിന്‍ ഷാജി, ഡീ. ജാന്‍ വില്‍സണ്‍ , ഡീ.അജീഷ്‌ മാത്യു എന്നിവരും ഭദ്രാസന ട്രഷറാര്‍ ശ്രീ സാജു പൗലൂസ്‌ സി.പി.എ., ജോയിന്റ്‌ ട്രഷറാര്‍ ശ്രീ സാജു മാറോത്ത്‌, മറ്റു കൗണ്‍സിലംഗങ്ങള്‍ , ഭദ്രാസന ഭക്തസംഘടനാ ഭാരവാഹികള്‍ തുടങ്ങി നാനൂറിലധികം പേര്‍ സന്നിഹിതരായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക