Image

ആര്‍പ്‌കോ പിക്‌നിക്ക്‌ നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2012
ആര്‍പ്‌കോ പിക്‌നിക്ക്‌ നടത്തുന്നു
ചിക്കാഗോ: അസോസിയേഷന്‍ ഓഫ്‌ റിഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ്‌ ഓഫ്‌ കേരളാ ഒറിജിന്റെ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ നാലിന്‌ ശനിയാഴ്‌ച ഗ്ലെന്‍വ്യൂവില്‍ സ്ഥിതിചെയ്യുന്ന സെന്റ്‌ ജോണ്‍സ്‌ പാര്‍ക്കില്‍ വെച്ച്‌ രാവിലെ 9 മുതല്‍ വൈകിട്ട്‌ 8 മണി വരെ നടത്തും.

2011-ല്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌, ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്‌, സ്‌പീച്ച്‌ ആന്‍ഡ്‌ ലാംഗ്വേജ്‌ പ്രൊഷണല്‍സിനുവേണ്ടി രൂപീകരിച്ച ഈ അസോസിയേഷന്റെ രണ്ടാമത്തെ പിക്‌നിക്ക്‌ ആണിത്‌. ഈ പിക്‌നിക്കിന്റെ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ ജോണിനൊപ്പം അസോസിയേഷന്‍ ഭാരവാഹികളായ ബെഞ്ചമിന്‍ തോമസ്‌, സണ്ണി മുത്തോലത്ത്‌, ബ്രിജിറ്റ്‌ ജോര്‍ജ്‌, ജിഷ ഏബ്രഹാം, ജെയിംസ്‌ തിരുനെല്ലിപ്പറമ്പില്‍, സബീന ചെറിയാന്‍, നിഷാ തോമസ്‌, റെജില്‍ വര്‍ഗീസ്‌, സായി പുല്ലാപ്പള്ളി, ജോജോ ആനാലില്‍, അബു മഞ്ച, സിറില്‍ മ്യാലില്‍, തോമസ്‌ മാത്യു, ജയിംസ്‌ തോമസ്‌ എന്നിവര്‍ നേതൃത്വം നല്‌കും.

സ്ഥലം: ജോണ്‍സ്‌ പാര്‍ക്ക്‌, 2101 സെന്‍ട്രല്‍ റോഡ്‌, ഗ്ലെന്‍വ്യൂ, ഇല്ലിനോയിസ്‌ 60025. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബെഞ്ചമിന്‍ തോമസ്‌ 847 529 4600.
ആര്‍പ്‌കോ പിക്‌നിക്ക്‌ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക