Image

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കാതോലിക്കേറ്റ്‌ പുനസ്ഥാപനത്തിന്റെ നൂറാമത്‌ വാര്‍ഷികം ആഘോഷിച്ചു

ചാര്‍ളി വര്‍ഗ്ഗീസ്‌ Published on 18 July, 2012
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കാതോലിക്കേറ്റ്‌ പുനസ്ഥാപനത്തിന്റെ നൂറാമത്‌ വാര്‍ഷികം ആഘോഷിച്ചു
ഫ്‌ളോറിഡ: മലങ്കര സഭയുടെ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന സഹഫാമിലി കോണ്‍ഫെറെന്‍സ്സില്‍ വെച്ചു കാതോലിക്കേറ്റ്‌ സെന്റിനറി ആഘോഷിച്ചു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യുസേബിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച മീറ്റിംഗില്‍ റവ. ഫാ. ഡോ. കെ.എം.ജോര്‍ജ്ജ്‌ സെന്റിനറി പ്രഭാഷണം നടത്തി. മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ അനുഗ്രഹ പ്രഭാഷണവും, ഭദ്രാസന സെക്രടറിയുടെ നിര്‍ദ്ദേശപ്രകാരം യുവജന പ്രതിനിധിയായി ജെസ്സിക്ക ഗീവര്‍ഗീസ്‌ കാതോലിറ്റ്‌ പ്രതിന്‌ജ ചൊല്ലിക്കൊടുത്തു, വെ.റവ. ഗീവര്‍ഗീസ്‌ അറൂപ്പാല, റവ.ഫാ. രാജു ഡാനിയേല്‍, പുലികോട്ടില്‍ ജോയി, ചാര്‍ളി പടനിലം എന്നിവര്‍ പ്രസംഗിച്ചു.

മലങ്കര സഭാ ചരിത്രം നൂറ്റാണ്ടുകളിലൂടെ വിവരിച്ചുകൊണ്ട്‌ റവ. ഫാ. ജോര്‍ജ്‌ ജോണ്‍ ചിത്ര പ്രദര്‍ശനം നടത്തി. കാതോലികേറ്റ്‌ സെന്റിനറിയുടെ സ്‌മരണാര്‍ത്ഥം `ദി സ്‌ട്രീം` എന്നാ പേരില്‍ പുറത്തിറക്കുന്ന ഭദ്രാസന ന്യൂസ്‌ ലെറ്ററിന്റെ പ്രകാശനം ഗീവഗ്ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപൊലീത്ത നിര്‍വഹിച്ചു. മുന്‍ അമേരിക്കന്‍ ഭദ്രാസനാധിപനായ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തയുടെ പേരില്‍ സൌത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനം റീജിയണ്‍ തലത്തില്‍ ഏര്‍പ്പെടുത്തിയ ആയിരം ഡോളര്‍ വീതമുള്ള അഞ്ചു സ്‌കോളര്‍ഷിപ്പ്‌ തദവസരത്തില്‍ വിതരണം ചെയ്‌തു. കോണ്‍ഫ്രെന്‍സ്‌ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ്‌ ഡാനിയേല്‍ സ്വാഗതവും ഭദ്രാസന സെക്രടറി റവ. ഫാ. ജോയി പയിങ്കോളില്‍ നന്ദിയും രേഘപ്പെടുത്തി.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കാതോലിക്കേറ്റ്‌ പുനസ്ഥാപനത്തിന്റെ നൂറാമത്‌ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക