Image

ഖത്തറില്‍ യുഎസിനു മിസൈല്‍ പ്രതിരോധ കേന്ദ്രം

Published on 18 July, 2012
ഖത്തറില്‍ യുഎസിനു മിസൈല്‍ പ്രതിരോധ കേന്ദ്രം
വാഷിങ്ടണ്‍:ഖത്തറില്‍ യുഎസ് മിസൈല്‍ പ്രതിരോധ റഡാര്‍ കേന്ദ്രം സ്ഥാപിക്കുന്നു. ഈമാസം അവസാനത്തോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ഇറാന്റെ ബാലിസ്റ്റിക് മിസൈന്‍ ഭീഷണി നേരിടുന്നതിന്റെ ഭാഗമായാണ് അമേരിക്ക ഖത്തറില്‍ മിസൈല്‍ പ്രതിരോധ റഡാര്‍ സംവിധാനം സ്ഥാപിക്കുന്നത്. 

അമേരിക്കയുടേയും സഖ്യരാഷ്ട്രങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇസ്രയേലിലും തുര്‍ക്കിയിലും ഇതിനോടകം അമേരിക്കയുടെ മിസൈല്‍ പ്രതിരോധ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ മൂന്ന് പ്രതിരോധ കേന്ദ്രങ്ങങ്ങളില്‍ നിന്ന് ഇറാന്റെ വടക്ക്, പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളില്‍ നിന്നുള്ള  ആക്രമണങ്ങള്‍ തടയാനാകുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ഖത്തറിലെ  ബേസ് സ്‌റ്റേഷനില്‍ യുഎസിന് 8,000 സൈനികരാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക