Image

രാജേഷ്‌ ഖന്ന അന്തരിച്ചു‍‍

Published on 18 July, 2012
 രാജേഷ്‌ ഖന്ന അന്തരിച്ചു‍‍
മുംബൈ: ബോളിവുഡ്‌ നടന്‍ രാജേഷ്‌ ഖന്ന (69) അന്തരിച്ചു. മുംബൈ ബാന്ദ്രയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മരണസമയത്ത്‌  ഭാര്യ ഡിംപിള്‍ കപാഡിയയും മകള്‍ ട്വിങ്കളിലും മരുമകന്‍ അക്ഷയ്‌ കുമാറും സമീപത്തുണ്ടായിരുന്നു. ഉദരസംബന്ധമായ അസുഖബാധിതനായ ഖന്ന ഏറെ നാളായി ചികിത്സയിലായിരുന്നു. ഏപ്രില്‍ മുതല്‍ പല തവണ ലീലാവതി ആശുപത്രിയില്‍ ചികിത്സ തേടിയ ഖന്ന കഴിഞ്ഞ ദിവസമാണ്‌ വസതിയില്‍ മടങ്ങിയെത്തിയത്‌. സംസ്‌കാരം വൈകിട്ട്‌ 4.30ന്‌.

1970 കളിലും എണ്‍പതുകളുടെ ആദ്യഘട്ടത്തിലും ഹിന്ദി സിനിമയിലെ യഥാര്‍ഥ സൂപ്പര്‍നായക പദവി അലങ്കരിച്ചിരുന്ന ഖന്ന ആനന്ദ്‌, ആരാധന, കടി പതങ്ക്‌ തുടങ്ങിയ ചിത്രങ്ങളില്‍ റൊമാന്റിക്‌ കൊമേഡിയനായും രംഗപ്രവേശം ചെയ്‌തു.

1973ല്‍ രാജേഷ് ഖന്ന പ്രമുഖ നടിയായ ഡിംപിള്‍ കപാഡിയയെ വിവാഹം ചെയ്തു. ഇവര്‍ക്ക് പിന്നീട് രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചു. പക്ഷേ 1984 ല്‍ ഇവര്‍ പിരിഞ്ഞു. നടിമാരായിരുന്ന ടിങ്ക്വിള്‍ ഖന്ന, റിങ്കി ഖന്ന എന്നിവര്‍ മക്കളാണ്. പ്രസ്ത നടന്‍ അക്ഷയ് കുമാര്‍ മരുമകനാണ്.

മൂന്നു തവണ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ നേടി. പതിനാലു തവണ മികച്ച നടനുള്ള പുരസ്‌കാരത്തിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. 1992-96 കാലയളവില്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ ലോക്‌സഭയിലുമെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക