Image

ഏബ്രഹാം വര്‍ഗീസിന്റെ കട്ടിംഗ് ഫോര്‍ സ്റ്റോണിന് സൂസന്നെ ബീര്‍ തിരഭാഷ്യമൊരുക്കും

Published on 18 July, 2012
ഏബ്രഹാം വര്‍ഗീസിന്റെ കട്ടിംഗ് ഫോര്‍ സ്റ്റോണിന് സൂസന്നെ ബീര്‍ തിരഭാഷ്യമൊരുക്കും
വാഷിംഗ്ടണ്‍: ഇന്ത്യന്‍-അമേരിക്കന്‍ എഴുത്തുകാരന്‍ ഏബ്രഹാം വര്‍ഗീസിന്റെ പ്രശസ്തമായ "കട്ടിംഗ് ഫോര്‍ സ്റ്റോണ്‍' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം വിഖ്യാത ഡാനിഷ് സംവിധായിക സൂസന്നെ ബീര്‍ സംവിധാനം ചെയ്യും. 2011ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം ബീര്‍ സംവിധാനം ചെയ്ത "ഇന്‍ എ ബെറ്റര്‍ വേള്‍ഡി'നായിരുന്നു. എത്യോപ്യയില്‍ വളരുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ ഇരട്ടസഹോദരങ്ങളുടെ കഥ പറഞ്ഞ കട്ടിംഗ് ഫോര്‍ സ്റ്റോണിനെ ആസ്പദമാക്കി സിനിമയൊരുക്കാന്‍ നിരവധിപേര്‍ സമീപിച്ചിട്ടുണ്‌ടെന്ന് കഴിഞ്ഞവര്‍ഷം തന്നെ പ്രസാധകരായ പെന്‍ഗ്വിന്‍/വിന്റേജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്ന ആകാംക്ഷയ്ക്കാണ് ഇപ്പോള്‍ അറുതിയായിരിക്കുന്നത്.

ദാറ്റ് ഈവനിംഗ് സണ്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ സ്‌കോട്ട് ടീംസ് ആയിരിക്കും കട്ടിംഗ് ഫോര്‍ സ്റ്റോണിനും തിരക്കഥ ഒരുക്കുക. ആഫ്രിക്കയിലും യുഎസിലുമായിട്ടായിരിക്കും ചിത്രീകരണം. 2010ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോള്‍ ഒട്ടേറെ നിരൂപ പ്രശംസ നേടിയ കട്ടിംഗ് സ്റ്റോണ്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയിലും ഇടം നേടിയിരുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ അസോസിയേറ്റ് ചെയറും തിയറി ആന്‍ഡ് പ്രാക്ടീസ് ഓഫ് മെഡിസിന്‍ പ്രഫസറുമാണ് ഏബ്രഹാം വര്‍ഗീസ്
ഏബ്രഹാം വര്‍ഗീസിന്റെ കട്ടിംഗ് ഫോര്‍ സ്റ്റോണിന് സൂസന്നെ ബീര്‍ തിരഭാഷ്യമൊരുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക