Image

ഫോമാ ഫണ്ട്‌ റൈസിംഗ്‌ കമ്മിറ്റി ബെഞ്ചമിന്‍ ജോര്‍ജ്‌ നയിക്കും

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2012
ഫോമാ ഫണ്ട്‌ റൈസിംഗ്‌ കമ്മിറ്റി ബെഞ്ചമിന്‍ ജോര്‍ജ്‌ നയിക്കും
ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ കള്‍ച്ചറല്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍, ഫോമാ നാഷണല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ബെഞ്ചമിന്‍ ജോര്‍ജിനെ ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ ഫണ്ട്‌ റൈസിംഗ്‌ കമ്മിറ്റിയുടെ കോര്‍ഡിനേറ്ററായി ഫോമാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി നിയമിച്ചു. കൂടാതെ ഫോമയുടെ മുന്‍ ട്രഷററും ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ മുന്‍ ഭാരവാഹിയുമായ എം.ജി. മാത്യുവും, സാന്‍ഫ്രാന്‍സിസ്‌കോയിലെ സാംസ്‌കാരിക സംഘടനയായ മങ്കയുടെ (എം.എ.എന്‍.സി.എ) മുന്‍ ഭാരവാഹിയും, ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗവുമായിരുന്ന വിന്‍സെന്റ്‌ ബോസ്‌ മാത്യുവും, ബെഞ്ചമിന്‍ ജോര്‍ജിന്റെ കൂടെ ഒത്തുചേരുമ്പോള്‍ ശക്തമായ ഫണ്ട്‌ റൈസിംഗ്‌ കമ്മിറ്റിയാണ്‌ ഫോമാ കണ്‍വെന്‍ഷനുവേണ്ടി പ്രവര്‍ത്തിക്കുന്നത്‌.

2008-ല്‍ രൂപീകൃതമായ ഫോമയ്‌ക്ക്‌ അമേരിക്കയിലേയും കേരളത്തിലേയും ബിസിനസുകാരും പ്രവാസി മലയാളികളും നിര്‍ലോഭമായ സാമ്പത്തിക സഹായമാണ്‌ നല്‍കിവരുന്നത്‌. ഇവരുടെ സഹകരണത്താലാണ്‌ ഫോമയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പുകളും വളരെ മികച്ച രീതിയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്‌. 2012 ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ നടക്കുന്ന ക്രൂയിസ്‌ കണ്‍വെന്‍ഷനില്‍ ഒട്ടേറെ പേര്‍ സ്‌പോണ്‍സര്‍മാരായി ഇതിനോടകം അണിനിരന്നുകഴിഞ്ഞതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബെഞ്ചമിന്‍ ജോര്‍ജ്‌ (516 616 5565), വിന്‍സെന്റ്‌ മാത്യു (415 987 7075), എം.ജി. മാത്യു (281 980 4487). പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
ഫോമാ ഫണ്ട്‌ റൈസിംഗ്‌ കമ്മിറ്റി ബെഞ്ചമിന്‍ ജോര്‍ജ്‌ നയിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക