റെനി പൗലോസ് ഫോമയുടെ ജോയിന്റ് സെക്രട്ടറി പദം
എറ്റെടുക്കാന്‍ പ്രാപ്തിയുള്ള പരിചയ സമ്പന്നയായ വ്യക്തി ആണെന്നതില്‍
എല്ലാവരും യോജിക്കുന്നു.
ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന റെനിയ്ക്ക് എല്ലാ റീജിയനില്‍ നിന്നുമുള്ള പിന്തുണയുണ്ടെന്നുള്ളതാണ് സവിശേഷത. ഫോമയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ വനിത പ്രാതിനിധ്യം ആവശ്യമാണെന്നുള്ള എല്ലാവരുടെയും ആഗ്രഹത്തെ മാനിച്ചുകൊണ്ടാണ് ഇവര്‍ ഈ സ്ഥാനത്തേക്കു വരുവാന്‍ താല്‍പര്യപ്പെട്ടത്. ഇതുമൂലം കൂടുതല്‍ വനിതകള്‍ ഇങ്ങനെയുള്ള സ്ഥാനത്തേക്കുവരുവാന്‍ താല്‍പര്യപ്പെടുമെന്നതുറപ്പാണ്.
സ്്‌നേഹത്തിന്റെ ഭാഷയില്‍ സംസാരിക്കുകയും, സന്തോഷവദനവുമായി ഇടപെടുകയും ചെയ്യുന്ന റെനിപൗലോസിന്റെ സാന്നിദ്ധ്യവും പ്രവര്‍ത്തനങ്ങളും ഫോമയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും.