Image

വിമാന റാഞ്ചിയായ കാമുകിയെ കൊലപ്പെടുത്തിയ പൈലറ്റ്‌ ആത്മഹത്യ ചെയ്‌തു

ജയിംസ്‌ വര്‍ഗീസ്‌ Published on 18 July, 2012
വിമാന റാഞ്ചിയായ കാമുകിയെ കൊലപ്പെടുത്തിയ പൈലറ്റ്‌ ആത്മഹത്യ ചെയ്‌തു
സോള്‍ട്ട്‌ ലേക്ക്‌ സിറ്റി: കാമുകിയെ കൊന്ന കേസില്‍ പ്രതിയായി പൊലീസ്‌ അന്വേഷിച്ചു വന്ന പൈലറ്റ്‌, എയര്‍പോര്‍ട്ടില്‍ അനധികൃതമായി കടന്ന്‌ വിമാനം മോഷ്‌ടിച്ച്‌ രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. യൂട്ടാ സംസ്‌ഥാനത്തെ സോള്‍ട്ട്‌ ലേക്ക്‌ സിറ്റി വിമാനത്താവളത്തിലാണ്‌ സംഭവം നടന്നത്‌. `സ്‌കൈ വെസ്‌റ്റ്‌ എയര്‍ലൈന്‍സ്‌ പൈലറ്റ്‌ ബ്രയന്‍ ജോസഫ്‌ ഹെഡ്‌ ഗ്ലിന്‍ (40) ആണ്‌ കഥാനായകന്‍.

തിരക്കു കുറഞ്ഞ സോള്‍ട്ട്‌ ലേക്ക്‌ സിറ്റി വിമാനത്താവളത്തില്‍ രാത്രിയില്‍ മുള്‍വേലി ചാടിക്കടന്നാണ്‌ പൈലറ്റ്‌ ഉളളില്‍ കടന്നത്‌. തുടര്‍ന്ന്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന `സ്‌കൈ വെസ്‌റ്റ്‌ വിമാനം സ്‌റ്റാര്‍ട്ട്‌ ചെയ്‌ത്‌ പറന്നുയരാന്‍ ശ്രമിച്ചതും റണ്‍വേയില്‍ വേണ്ടത്ര വെളിച്ചമില്ലാതിരുന്നതിനാല്‍ വിമാനത്തിന്റെ ചിറക്‌ സമീപത്തുള്ള കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. വിമാനം നിയന്ത്രണം വിട്ട്‌ സമീപത്തുള്ള പാര്‍ക്കിംഗ്‌ ലോട്ടിലേക്ക്‌ ഓടിക്കയറി. തുടര്‍ന്ന്‌ പൈലറ്റ്‌ ബ്രയന്‍ ഹെഡ്‌ ഗ്ലിന്‍ സ്വയം വെടിവെച്ച്‌ വിമാനത്തിനുള്ളില്‍ തന്നെ ആത്മഹത്യ ചെയ്‌തു.
വിമാന റാഞ്ചിയായ കാമുകിയെ കൊലപ്പെടുത്തിയ പൈലറ്റ്‌ ആത്മഹത്യ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക