Image

കുവൈറ്റിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ കേന്ദ്രത്തിലെ റമദാന്‍ സമയം പ്രഖ്യാപിച്ചു

സലിം കോട്ടയില്‍ Published on 18 July, 2012
കുവൈറ്റിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ കേന്ദ്രത്തിലെ റമദാന്‍ സമയം പ്രഖ്യാപിച്ചു
കുവൈറ്റ്‌: കുവൈറ്റിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ കേന്ദ്രത്തിലേയും വീസ സര്‍വീസ്‌ കേന്ദ്രത്തിലേയും റമദാന്‍ സമയം പ്രഖ്യാപിച്ചു. കുവൈറ്റ്‌ സിറ്റിയിലും ഫഹാഹീലും സ്ഥിതി ചെയുന്ന ബിഎല്‍എസ്‌ ഇന്റര്‍നാഷണല്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ്‌ മൂന്നു വരെ പ്രവര്‍ത്തിക്കും.

ആപ്ലിക്കേഷന്‍സ്‌ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള ടോക്കണുകള്‍ ഉച്ചകഴിഞ്ഞ്‌ രണ്‌ടു വരെ ലഭിക്കുകയുള്ളൂ. രാവിലെ പതിനൊന്ന്‌ മുതല്‍ പാസ്‌പോര്‍ട്ടുകളും വീസകളും നല്‍കുമെന്ന്‌ ഇന്ത്യന്‍ എംബസി പത്ര കുറിപ്പില്‍ അറിയിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടിലെന്നും എംബസി അറിയിച്ചു.
കുവൈറ്റിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ കേന്ദ്രത്തിലെ റമദാന്‍ സമയം പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക