Image

പ്രസ്‌ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രവര്‍ത്തനോദ്‌ഘാടനം ബാബു പോള്‍ നിര്‍വഹിക്കും

Published on 18 July, 2012
പ്രസ്‌ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രവര്‍ത്തനോദ്‌ഘാടനം ബാബു പോള്‍ നിര്‍വഹിക്കും
ന്യൂയോര്‍ക്ക് : ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറിയും പ്രശസ്ത എഴുത്തുകാരനുമായ ഡോ. ബാബു പോള്‍ നിര്‍വഹിക്കും.

ജൂലൈ 29-ന് വൈകുന്നേരം 6 മണിക്ക് കേരളാ സെന്ററില്‍ ചേരുന്ന സമ്മേളനത്തില്‍ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ജോസ് കാടാപുറം, സെക്രട്ടറി സജി ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

മാധ്യമ രംഗത്തെ ദോഷകരമായ മാറ്റങ്ങളും, അവയെ അതിജീവിക്കാനുള്ള മാധ്യമങ്ങളുടെ പുതിയ നീക്കങ്ങളും ചര്‍ച്ചാവിഷയമാകും. ടിവി-ഇന്റര്‍നെറ്റ് രംഗങ്ങള്‍ ശക്തിപ്പെട്ടിട്ടും കേരളത്തിലെ അച്ചടി മാധ്യമങ്ങള്‍ ഉത്തരോത്തരം വളരുന്ന അപൂര്‍വ്വ പ്രതിഭാസമാണ് ഇപ്പോള്‍ കാണുന്നത്. അമേരിക്കയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും സംഭവിക്കുന്നതിന് നേര്‍ വിപരീതമാണിത്. ഈ വളര്‍ച്ച എത്രകാലമെന്നതും, അച്ചടി മാധ്യമങ്ങളുടെ ഭാവിയും മറ്റൊരു ചര്‍ച്ചാ വിഷയമാണ്. ഇത്തരം വിഷയങ്ങളിലൂന്നിയുളള വിദഗ്ധരുടെ പ്രഭാഷണമാണ് സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്.

ഏഴുവര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ രൂപംകൊള്ളുകയും ഇപ്പോള്‍ ശാഖകളായി വിവിധ സ്ഥലങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയും ചെയ്യുന്ന പ്രസ്‌ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാടും ദിശാബോധവും നല്‍കുന്നതായിരിക്കും ഇവയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

{പസ്‌ക്ലബ് ദേശീയ പ്രസിഡന്റ് മാത്യു വര്‍ഗീസ്, സെക്രട്ടറി മധു കൊട്ടാരക്കര, അഡൈ്വസറി ബോര്‍ഡ് ചെയര്‍ റെജി ജോര്‍ജ്, നിയുക്ത പ്രസിഡന്റ് ടാജ് മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.

ഫോമാ കണ്‍വെന്‍ഷന് എത്തുന്ന നാട്ടിലെ പത്രപ്രവര്‍ത്തകരേയും യോഗത്തിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഫൊക്കാന, ഫോമാ നേതാക്കളും സഹിത്യകാരന്മാരും ആശംസകളര്‍പ്പിക്കും.
പ്രസ്‌ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രവര്‍ത്തനോദ്‌ഘാടനം ബാബു പോള്‍ നിര്‍വഹിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക