Image

വെസ്റ്റ് നൈല്‍ വൈറസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ അധികൃതകരുടെ മുന്നറിയിപ്പ്

പി.പി.ചെറിയാന്‍ Published on 18 July, 2012
വെസ്റ്റ് നൈല്‍ വൈറസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ അധികൃതകരുടെ മുന്നറിയിപ്പ്
ഡാളസ്: അമേരിക്കയിലെ മറ്റേത് സ്ഥലങ്ങളിലും കാണപ്പെടുന്നതിലധികം വൈസ്റ്റ് നൈല്‍ വൈറസ് രോഗം ഡാളസ്സില്‍ പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

വൈസ്റ്റ് നൈല്‍ വൈറസ് മൂലം ഡാളസ്സില്‍ ഈ വര്‍ഷത്തെ ആദ്യമരണം നടന്നതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വ്വീസസ് ഡയറക്ടര്‍ ജൂലായ് 17 ചൊവ്വാഴ്ച നടത്തിയ ഒരു പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

ഇതുവരെ ഡാളസ്സില്‍ മാത്രം 16 പേരില്‍ ഈ രോഗം കണ്ടെത്തിയതായും, ഇതില്‍ 14 പേരുടെ നില ഗുരുതരമാണെന്നും ഡയറക്ടര്‍ അറിയിച്ചു.

2006 ല്‍ ഏകദേശം നൂറില്‍പരം ആളുകളില്‍ ഈ രോഗം കണ്ടെത്തിയതായും ഇതില്‍ 4 പേര്‍ മരമപ്പെട്ടതായും ഡയറക്ടര്‍ പറഞ്ഞു.

ടെക്‌സസ്സില്‍ അനുഭവപ്പെടുന്ന കടുത്ത വരള്‍ച്ച കൊതുകുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണെന്നും, കൊതുക് കടി ഏല്‍ക്കാതിരിക്കുന്നതിന് ശരീരം പൂര്‍ണ്ണമായും  മറയുന്ന വസ്ത്രം ധരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറ്റി അധികൃതര്‍ കൊതുകു നിവാരണത്തിനായി മരുന്നുകള്‍ സ്പ്‌റെ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിന്റെ 90 പ്രധാന കേന്ദ്രങ്ങളില്‍ നിന്നും കൊതുകളെ ശേഖരിച്ചു വൈറസ് പരിശോധന നടത്തി കൊണ്ടിരിക്കുന്നു. വീടിന്റെ പരിസരത്ത് വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കണമെന്നും, കൊതുകുശല്യം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ മരുന്നു പ്രയോഗം നടത്തുവാന്‍ സിറ്റി തയ്യാറാണെന്നും അധികൃതര്‍ പറഞ്ഞു.

വെസ്റ്റ് നൈല്‍ വൈറസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ അധികൃതകരുടെ മുന്നറിയിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക