Image

നിലീമ മിശ്രയ്‌ക്കും, ഹരീഷ്‌ ഹാണ്ടേയ്‌ക്കും മാഗ്‌സസെ പുരസ്‌കാരം

Published on 27 July, 2011
നിലീമ മിശ്രയ്‌ക്കും, ഹരീഷ്‌ ഹാണ്ടേയ്‌ക്കും മാഗ്‌സസെ പുരസ്‌കാരം
മനില: ഏഷ്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ മാഗ്‌സസെ അവാര്‍ഡിന്‌ രണ്ട്‌ ഇന്ത്യക്കാര്‍ അര്‍ഹരായി. മഹാരാഷ്ട്ര സ്വദേശി നിലീമ മിശ്ര, എഞ്ചിനീയര്‍ ഹരീഷ്‌ ഹാണ്ടേക്കുമാണ്‌ പുരസ്‌കാരം ലഭിച്ചത്‌. മഹാരാഷ്‌ട്രയില്‍ മൈക്രോഫിനാന്‍സ്‌ സംരംഭങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തയാളാണ്‌ നിലീമ മിശ്ര. സൗരോര്‍ജ്ജം കാര്യക്ഷമമായി ഉപയോഗിക്കാമെന്നതു സംബന്ധിച്ച്‌ പഠനം നടത്തിയതിനാണ്‌ ഹരീഷിനെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌. വൈദ്യുതിയില്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ മനസിലാക്കി കൊടുത്തതിലും പാവപ്പെട്ടവര്‍ക്ക്‌ സ്ഥിരവരുമാനത്തിന്റെയും സമ്പാദ്യത്തിന്റെയും വശങ്ങള്‍ പറഞ്ഞുകൊടുത്തതിലുമാണ്‌ ഇവര്‍ക്ക്‌ അവാര്‍ഡ്‌ ലഭിച്ചത്‌. മറ്റ്‌ നാലു പേര്‍ക്കു കൂടി മഗ്‌സസെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. ഓഗസ്റ്റ്‌ 31 -ന്‌ പുരസ്‌കാരം വിതരണം ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക