Image

ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ കണ്‍വെന്‍ഷന്‍ താമ്പാ സെന്റ്‌ മാര്‍ക്ക്‌ മാര്‍ത്തോമാ പള്ളിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2012
ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ കണ്‍വെന്‍ഷന്‍ താമ്പാ സെന്റ്‌ മാര്‍ക്ക്‌ മാര്‍ത്തോമാ പള്ളിയില്‍
താമ്പാ (ഫ്‌ളോറിഡ): യൂണിയന്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ താമ്പായുടെ ആഭിമുഖ്യത്തില്‍ താമ്പാ സെന്റ്‌ മാര്‍ക്ക്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഇന്‍ ടെമ്പിള്‍ ടെറസില്‍ (11029 ഡേവിസ്‌ റോഡ്‌, ടെമ്പിള്‍ ടെറസ്‌, ഫ്‌ളോറിഡ 33637) ജൂലൈ 22-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5.30 മുതല്‍ 6.30 വരെ സുവിശേഷ മഹായോഗം നടത്തും.

കോതമംഗലം എം.എ കോളജ്‌ റിട്ടയേര്‍ഡ്‌ പ്രൊഫസര്‍ സി.എം മാത്യു തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളെകുറിച്ച്‌ സംസാരിക്കും. ഫാ. മാത്യു തൈക്കൂട്ടത്തില്‍ (813 632 2019), ഫാ. ജോണ്‍ കുരുവിള (813 562 3793), ഫാ. ജോര്‍ജ്‌ ഏബ്രഹാം (813 505 9191) തുടങ്ങിയവര്‍ കണ്‍വെന്‍ഷന്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക