Image

'ആദാമിന്റെ മകന്‍ അബു'വിന് അന്താരാഷ്ട്ര പുരസ്‌കാരം

Published on 17 July, 2012
'ആദാമിന്റെ മകന്‍ അബു'വിന് അന്താരാഷ്ട്ര പുരസ്‌കാരം
വാഷിങ്ടണ്‍: സംസ്ഥാനദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'ആദാമിന്റെ മകന്‍ അബു' അടുത്തിടെ നടന്ന വാഷിങ്ടണ്‍ ഡി.സി. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫസ്റ്റ് ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡിനര്‍ഹമായി. ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദ് അവാര്‍ഡ് ഏറ്റുവാങ്ങും. പ്രശസ്തിപത്രവും 3,000 ഡോളര്‍ െ്രെപസ് മണിയും അടങ്ങുന്നതാണ് അവാര്‍ഡ്. 

മേളയില്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക മലയാളചിത്രവും 'ആദാമിന്റെ മകന്‍ അബു'വാണ്. മത്സരസിനിമകളില്‍ നിന്നും ഫീച്ചര്‍ വിഭാഗത്തില്‍ അവസാന റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ട ബെറ്റര്‍ സ്‌കോം (ജമൈക്ക), ദി ഫിംഗര്‍ (അര്‍ജന്റീന), നെയ്ബറിങ് സൗണ്ട്‌സ് (ബ്രസീല്‍), റൊമാന്‍സ് ജോ (സൗത്ത് കൊറിയ), ആദാമിന്റെ മകന്‍ അബു (ഇന്ത്യ) എന്നീ ചിത്രങ്ങളില്‍ നിന്നാണ് അബു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഫെലിക്‌സ് ഏഞ്ചല്‍, ആന്‍ഡ്രൂ മെന്‍ഷര്‍, കാതറിന്‍ പൈലര്‍ എന്നിവര്‍ അടങ്ങുന്ന ജൂറി പാനലാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്.

'ആദാമിന്റെ മകന്‍ അബു'വിന് അന്താരാഷ്ട്ര പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക