Image

യുഎസ് എഴുത്തുകാരന്‍ സ്റ്റീഫന്‍ ആര്‍. കോവേ അന്തരിച്ചു

Published on 17 July, 2012
യുഎസ് എഴുത്തുകാരന്‍ സ്റ്റീഫന്‍ ആര്‍. കോവേ അന്തരിച്ചു
സാള്‍ട്ട്‌ലേക്ക് സിറ്റി: പ്രമുഖ പ്രചോദനാത്മക എഴുത്തുകാരനും പ്രഭാഷകനുമായ സ്റ്റീഫന്‍ ആര്‍. കോവേ(79) അന്തരിച്ചു. കോവെയുടെ 'സെവന്‍ ഹാബിറ്റ്‌സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിള്‍' എന്ന പുസ്തകം മലയാളമടക്കം 38 ഭാഷകളിലായി രണ്ടു കോടി പ്രതികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 

ഉട്ടായിലെ ഇഡാഹോയിലുള്ള ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഏപ്രിലില്‍ സൈക്കിളില്‍നിന്നു വീണ് അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജീവിതത്തെ ക്രിയാത്മകമാക്കുന്ന സന്ദേശങ്ങളായിരുന്നു കോവേ തന്റെ പുസ്തകത്തിലൂടെ നല്കിയത്.

യുഎസ് എഴുത്തുകാരന്‍ സ്റ്റീഫന്‍ ആര്‍. കോവേ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക