Image

ഷാജി കൈലാസിന്റെ മദിരാശി

Published on 17 July, 2012
ഷാജി കൈലാസിന്റെ മദിരാശി
ഒരോയൊരു ചിത്രത്തിലാണ് ഷാജികൈലാസും ജയറാമും ഒത്തുചേര്‍ന്നിട്ടുള്ളത്. കിലുക്കാംപെട്ടി എന്ന സിനിമ. പിന്നീട് വലിയൊരു ഇടവേള. ഇതിനു വിരാമമിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്.മദിരാശി. കിച്ചുഫിലിംസ് ആന്‍ഡ് ഇംമ്പ്രസാരിയോ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാചടങ്ങുകള്‍ കൊച്ചിയില്‍ നടന്നു. ചലച്ചിത്ര- സാമൂഹിക രംഗത്തെ ഒട്ടേറെ വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

സംവിധായകന്‍ ജോഷി ആദ്യ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ഷാജികൈലാസ്, മിലന്‍ജലീല്‍, ശശി അയ്യഞ്ചിറ തുടങ്ങിയവര്‍ ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.

മനുഷ്യത്വത്തിന്റെ കണ്ണികള്‍ അറ്റുപോയിട്ടില്ലാത്ത ഒരു യുവാവ് കാരുണ്യത്തിനായ് ഇറങ്ങിത്തിരിക്കുമ്പോഴും അദ്ദേഹത്തിനു നേരിടേണ്ടി വരുന്ന അനുഭവങ്ങളുടെ ഉദ്വേഗജനകമായ കഥയാണ് ഈ ചിത്രം പറയുന്നത്.

കലാഭവന്‍മണി, കൈലേഷ്, ജനാര്‍ദനന്‍, ഭീമന്‍രഘു, ടിനിടോം, ജോണ്‍ വിജയ്, ബിജുപപ്പന്‍, കൊച്ചുപ്രേമന്‍, മേഘ്‌നാരാജ്‌സ മീരാനന്ദന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. രചന-രാജേഷ്ജയരാമന്‍. മോഹന്‍ ഉദിനൂരിന്റെ രചനയ്ക്ക് നവാഗതനായ സനീഷ്-സുജിത്ത് ഈണം പകര്‍ന്നിരിക്കുന്നു. ഷാജി ഛായാഗ്രഹണവും ഡോണ്‍മാക്‌സ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. 

ഷാജി കൈലാസിന്റെ മദിരാശി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക