Image

ബാള്‍ട്ടിമോര്‍ സീറോ മലബാര്‍ കാത്തലിക്‌ മിഷനില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 22-ന്‌

തോമസ്‌ പി. ആന്റണി Published on 17 July, 2012
ബാള്‍ട്ടിമോര്‍ സീറോ മലബാര്‍ കാത്തലിക്‌ മിഷനില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 22-ന്‌
ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോര്‍ സീറോ മലബാര്‍ കാത്തലിക്‌ മിഷനില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 22-ന്‌ ആഘോഷിക്കുമെന്ന്‌ മിഷന്‍ ഡയറക്‌ടര്‍ റവ.ഫാ. ജയിംസ്‌ നിരപ്പേല്‍ അറിയിച്ചു.

വൈകുന്നേരം 4.30-ന്‌ മിഷന്‍ ആസ്ഥാനമായ സെന്റ്‌ ഗബ്രിയേല്‍ പള്ളിയില്‍ വെച്ച്‌ ആഘോഷമായ പാട്ടുകുര്‍ബാനയോടുകൂടി ആഘോഷ ചടങ്ങുള്‍ ആരംഭിക്കും. ഫാ. ജയിംസ്‌ നിരപ്പേലും, ഫാ. ബിനോയി, ഫാ. ബോബി എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. ബോബി അച്ചന്‍ തിരുനാള്‍ സന്ദേശം നല്‍കും.

ഭാരതത്തിന്റെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ നൊവേനയ്‌ക്കുശേഷം ചെണ്ട-വാദ്യമേളങ്ങളോടുകൂടി പ്രദക്ഷിണം നടക്കും. തുടര്‍ന്ന്‌ പള്ളിയില്‍ തിരിച്ചെത്തി ആശീര്‍വാദവും ലഘു ഭക്ഷണവും ഉണ്ടായിരിക്കും.

ജോസ്‌ ആന്‍ഡ്‌ ഡെല്ലാ ഞരളക്കാട്ടും, സജി ആന്‍ഡ്‌ മോളി ചേന്നോത്തുമാണ്‌ പ്രസുദേന്തിമാര്‍. തിരുനാള്‍ ആഘോഷങ്ങളിലേക്ക്‌ ഏവരേയും ജയിംസ്‌ അച്ചന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മിഷന്‍ ഡയറക്‌ടര്‍ ഫാ. ജയിംസ്‌ നിരപ്പേല്‍ (443 414 2250), കൈക്കാരന്മാരായ പോള്‍ മംഗലത്ത്‌ (410 461 7317), സ്‌കറിയാ സ്റ്റീഫന്‍ പുറക്കാട്ടില്‍ (301 841 7487).
ബാള്‍ട്ടിമോര്‍ സീറോ മലബാര്‍ കാത്തലിക്‌ മിഷനില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 22-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക